web analytics

മാരകായുധങ്ങളുമായെത്തി ക്ഷേത്രം ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ; 7 പേർ അറസ്റ്റിൽ

പത്തനംതിട്ട: മാരകായുധങ്ങളുമായെത്തി ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് ഡിവൈഎഫ്ഐ പ്രവർത്തകർ.

ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അടക്കം ഏഴുപേരെയാണ് അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടിയത്.

ഉൽസവത്തിന് നടന്ന ഗാനമേളയിലെ സംഘർഷത്തിൻറെ തുടർച്ചയായിരുന്നു ആക്രമണം. ഡിവൈഎഫ്ഐ മൈലപ്ര മേഖലാ സെക്രട്ടറി ജോജോ കെ.വിൽസൺ, പ്രസിഡൻറ് വി.എസ്.എബിൻ എന്നിവരും മറ്റ് അഞ്ചുപേരുമാണ് പിടിയിലായത്. ഇവരും ഡിവൈഎഫ്ആ പ്രവർത്തകരെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം ആളുകൾ മേക്കൊഴൂർ ഋഷികേശ ക്ഷേത്രം ആക്രമിച്ചത്. ക്ഷേത്രത്തിന് മുന്നിലെ ശ്രീരാമൻറെ കട്ടൗട്ട് തകർത്തു. ബലിക്കൽപ്പുരയിൽ അതിക്രമിച്ച് കയറി കുടകളും മറ്റ് ഉപകരണങ്ങളും ബോർഡുകളും തകർക്കുകയായിരുന്നു.

തടയാനെത്തിയ ജീവനക്കാരനേയും ആക്രമിച്ചു. ഇതിന് പിന്നാലെ തന്നെ പ്രതികളെ പൊലീസ് പിടികൂടി. ക്ഷേത്ര ഭാരവാഹികൾ എത്തി അക്രമികളെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷനിൽ വച്ചു പോലും പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉൽസവത്തിനിടെ ഗാനമേളയിൽ മദ്യപിച്ചെത്തി സംഘർഷമുണ്ടാക്കിയവരെ പുറത്താക്കിയിരുന്നു.

ഇതിൻറെ വൈരാഗ്യത്താൽ തിരിച്ചടിക്ക് എത്തിയവരാണ് ക്ഷേത്രത്തിൽ കയറി ആക്രമണം നടത്തിയത്. ക്ഷേത്രത്തിൻറെ സമീപ പ്രദേശത്ത് ഉള്ളവരാണ് പ്രതികൾ.

ആക്രമണത്തിൽ പ്രതിഷേധിച്ച് ക്ഷേത്ര സംരക്ഷണ സമിതി ഇന്നലെ മൈലപ്ര പ‍ഞ്ചായത്തിൽ ഹർത്താൽ നടത്തി.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

Other news

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം അന്റാർട്ടിക്കയെ ചുറ്റിപ്പറ്റി വ്യാപിച്ചുകിടക്കുന്ന മഞ്ഞുറഞ്ഞ...

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

Related Articles

Popular Categories

spot_imgspot_img