ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. തിരുവനന്തപുരം വെള്ളറടയില്‍ ആണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും നടുറോഡില്‍ ക്രൂര മര്‍ദനമേറ്റു. 3 ബൈക്കുകളും പണവും അപഹരിച്ചു. ഒരു വീടിനുനേരെയും ആക്രമണമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയത് വൈകിയെന്നു നാട്ടുകാര്‍ പറയുന്നു. ബൈക്കിൽ വരുമ്പോൾ അക്രമികൾ വടിവാളും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഹെൽമെറ്റിൽ വെട്ട് കൊണ്ടതിനാലാണ് രക്ഷപെട്ടതെന്നു മർദ്ദനമെറ്റ യുവാവ് പറയുന്നു. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്താണ് അക്രമണത്തിന്റെ പിന്നിലെ ലക്ഷ്യമെന്നു വ്യക്തമല്ല. ഇവർ മറ്റു ചിലരെയും ആക്രമിച്ചതായി പറയുന്നു.