web analytics

ചാരിറ്റിയുടെ മറവിൽ തട്ടിയത് ലക്ഷങ്ങൾ; കോട്ടയത്ത് പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമൊത്ത് ഒളിച്ചു താമസിക്കുമ്പോൾ

ചാരിറ്റിയുടെ മറവിൽ തട്ടിയത് ലക്ഷങ്ങൾ; കോട്ടയത്ത് പാസ്റ്റർ അറസ്റ്റിൽ

കോട്ടയം: ജില്ലയിൽ വൻതോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയെന്ന് കണ്ടെത്തിയ പാസ്റ്റർ ടി.പി. ഹരിപ്രസാദിനെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു.

2023 മുതൽ മുളങ്കുഴയെ കേന്ദ്രമാക്കി PMI (Pentecost Mission of India) എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു ഇയാൾ.

ഈ മരത്തിൽ സ്വർണം കായ്ക്കും! അമ്പരന്ന് ശാസ്ത്രലോകം

ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നിരവധി ആളുകളിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതാണെന്ന് പൊലീസ് അറിയിച്ചു.

പരാതിയും അറസ്റ്റും

മണർകാട് സ്വദേശിനിയായ ഒരു സ്ത്രീയുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയിൽ നിന്ന് ഏകദേശം 45 ലക്ഷത്തോളം രൂപയും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

കൊല്ലം ജില്ലയിലെ കപ്പലണ്ടിമുക്ക് ഭാഗത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ പൊലീസ് ഇയാളെ പിടികൂടിയത്.

ഒളിവിൽ കഴിഞ്ഞത് എട്ടുമാസം

കോട്ടയം കുറുമ്പനാടം സ്വദേശിയായ ഹരിപ്രസാദ് കഴിഞ്ഞ എട്ട് മാസമായി തമിഴ്‌നാട്, ബാംഗ്ലൂർ, കേരളത്തിലെ വിവിധ ജില്ലകൾ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.

ഇയാൾ സ്ഥിരമായി ഒരേ സ്ഥലത്ത് താമസിക്കാതെ വാടകയ്ക്ക് വീടുകൾ എടുത്ത് മാറിമാറി താമസിക്കുന്നതായിരുന്നു പതിവ്, അതിനാൽ തന്നെ പിടികൂടുന്നത് പൊലീസിന് ബുദ്ധിമുട്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.

അന്വേഷണം വ്യാപിക്കുന്നു

മണർകാട് എസ്‌എച്ച്ഒ അനിൽ ജോർജ്, എസ്‌ഐ ജസ്റ്റിൻ എസ്. മണ്ഡപം, എഎസ്ഐമാരായ രഞ്ജിത് ജി., രാധാകൃഷ്ണൻ കെ.എൻ., രഞ്ജിത് എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ് അന്വേഷണം മേൽനോട്ടം വഹിച്ചു.

കൂടുതൽ കേസുകൾ വിവിധ സ്റ്റേഷനുകളിൽ

ഹരിപ്രസാദിനെതിരെ കുമരകം, ചിങ്ങവനം, ഗാന്ധിനഗർ പോലീസ്സ്റ്റേഷനുകളിലും സമാനമായ തട്ടിപ്പ് പരാതികൾ ലഭിച്ചിട്ടുണ്ട്. പാസ്റ്റർ നമ്പൂതിരി എന്ന പേരിലും ഇയാൾ അറിയപ്പെടുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരും

തട്ടിപ്പിനുപുറമെ ഇയാൾക്ക് വ്യാജ ചാരിറ്റി പ്രവർത്തനങ്ങൾ, ആത്മീയ സേവനങ്ങളുടെ പേരിൽ പണം ശേഖരണം, വിവാഹ വാഗ്ദാനങ്ങൾ ഉൾപ്പെട്ട കബളിപ്പിക്കൽ കേസുകൾ എന്നിവയിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

പോലീസിന്റെ പ്രാഥമിക നിഗമനപ്രകാരം, ഹരിപ്രസാദിന്റെ തട്ടിപ്പിന് ഇരയായവരുടെ എണ്ണം പതിനൊന്നിലധികമാകാമെന്നാണ് കരുതുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

Other news

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും...

‘ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ്

മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ് കോഴിക്കോട് ∙ ലൈംഗികാതിക്രമ...

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

Related Articles

Popular Categories

spot_imgspot_img