തിരുവനന്തപുരം: ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതികളുമായി കെ.എസ്.ആർ.ടിസി. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മിനി സൂപ്പർ മാർക്കറ്റുകളും റസ്റ്റോറന്റുകളും തുടങ്ങാൻ ഒരുങ്ങുകയാണ്. പരമ്പരാഗത ഭക്ഷണം ഉൾപ്പെടെ ലഭിക്കുന്നതാകും റസ്റ്റോറന്റുകൾ എന്ന് അറിയിപ്പിൽ പറയുന്നു. ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങൾ വാങ്ങുന്നതിനും സാധിക്കും. ആദ്യഘട്ടത്തിൽ അടൂർ,കാട്ടാക്കട,പാപ്പനംകോട്,പെരുമ്പാവൂർ, എടപ്പാൾ,ചാലക്കുടി,നെയ്യാറ്റിൻകര,നെടുമങ്ങാട്,ചാത്തന്നൂർ,അങ്കമാലി,ആറ്റിങ്ങൽ, മൂവാറ്റുപുഴ,കായംകുളം,തൃശൂർ എന്നീ കേന്ദ്രങ്ങളിൽ ഇവ തുറക്കുന്നതിനായി കെ.എസ്.ആർ.ടി.സി താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്
സംരംഭത്തെ സംബന്ധിച്ച ഒരു പ്രീബിഡ് മീറ്റിംഗ് 20ന് നടക്കും. താത്പര്യപത്രങ്ങൾ 28ന് മുമ്പ് സമർപ്പിക്കണം. വിവരങ്ങളറിയാൻ ജനറൽ മാനേജർ (നോർത്ത് സോൺ & എസ്റ്റേറ്റ്) ഫോൺ നമ്പർ: 9188619367, 9188619384 (എസ്റ്റേറ്റ് ഓഫീസർ) ഇ മെയിൽ: