web analytics

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

വാരാണസിയിൽ ഭാംഗ് പരീക്ഷിക്കണമെന്ന ആഗ്രഹമുള്ളവർ ഒന്ന് ശ്രദ്ധിക്കണം. വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം നടി പാർവതി കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ആദ്യമായാണ് താരം ഭാംഗ് ചേർന്ന പാനീയം കഴിക്കുന്നത്.

ഇൻസ്റ്റഗ്രാം വീഡിയോയിൽ പാർവതി പറയുന്നത് ഇങ്ങനെ: “ലൈറ്റ്, മീഡിയം, സ്ട്രോങ് എന്നിങ്ങനെ അവർ ചോദിക്കും. ഞങ്ങൾ മീഡിയം ആണ് ട്രൈ ചെയ്തത്. പക്ഷേ സത്യം പറഞ്ഞാൽ കയ്യീന്ന് പോയിരുന്നു.

അതുകൊണ്ടുതന്നെ കഴിച്ച ഉടനെ റൂമിൽ എത്താൻ ശ്രദ്ധിച്ചു. കാശിയിൽ കറങ്ങി നടന്നിട്ട് റൂമിൽ എത്താൻ പറ്റാതെ പോയ നിരവധി കഥകൾ ഞങ്ങൾ കേട്ടിട്ടുണ്ട്.”

വാരാണസിയുടെ ആത്മീയ–സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ് ബാബ തണ്ടായി.

പാൽ, ബദാം, കശുവണ്ടി, ഏലക്ക, കുങ്കുമപ്പൂവ്, റോസാദളങ്ങൾ, മത്തങ്ങ വിത്തുകൾ തുടങ്ങിയവ ചേർത്ത് തയ്യാറാക്കുന്ന തണ്ടായിലേക്ക് ഭാംഗ് അഥവാ കഞ്ചാവ് ഇല അരച്ച് ചേർത്താണ് ബാബ തണ്ടായി ഉണ്ടാക്കുന്നത്.

പുരാണവിശ്വാസപ്രകാരം, ഭാംഗ് ശിവഭഗവാന്റെ പ്രസാദമായാണ് കണക്കാക്കപ്പെടുന്നത്. പാലാഴി മഥനത്തിൽ അമൃതത്തിന്റെ തുള്ളികളിൽ നിന്നാണ് കഞ്ചാവ് ചെടി ഉണ്ടായതെന്ന വിശ്വാസവും നിലനിൽക്കുന്നു.

ശിവൻ വിഷം പാനം ചെയ്തപ്പോൾ ശരീരം തണുപ്പിക്കാൻ ഭാംഗ് ഉപയോഗിച്ചുവെന്ന കഥയും പ്രചാരത്തിലുണ്ട്.

അതിനാലാണ് ശിവരാത്രി ഉൾപ്പെടെയുള്ള ആഘോഷങ്ങളിലും കാശി പോലുള്ള പുണ്യസ്ഥലങ്ങളിലും ഭാംഗ് ചേർത്ത പാനീയങ്ങൾ പ്രസാദമായി നൽകപ്പെടുന്നത്.

എന്നാൽ ബാബ തണ്ടായി പരീക്ഷിക്കുമ്പോൾ ശ്രദ്ധ വേണമെന്നും പാർവതിയുടെ അനുഭവം സൂചിപ്പിക്കുന്നു. ഇതിന്റെ ലഹരി പ്രഭാവം പ്രകടമാകാൻ ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുക്കാം.

ആദ്യമായി പരീക്ഷിക്കുന്നവർ അളവ് കുറയ്ക്കുകയും, തിരക്കേറിയ ഇടങ്ങളിൽ അലയാതെ സുരക്ഷിതമായ സ്ഥലത്ത് വിശ്രമിക്കുകയുമാണ് ഉചിതമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുണ്ട്.

English Summary

Actress Parvathy Krishna shared her experience of trying ‘Baba Thandai’, a traditional bhaang-infused drink, during her trip to Varanasi. Recalling her first encounter with the drink, she said that even opting for a “medium” version felt overwhelming, prompting her to quickly return to her hotel room. Baba Thandai, a part of Varanasi’s spiritual and cultural heritage, is associated with Lord Shiva and is commonly consumed during festivals. Parvathy’s experience has sparked conversations online, with many advising caution, especially for first-time users, as the effects of bhaang can take time to set in.

parvathy-krishna-bhaang-experience-varanasi

Parvathy Krishna, Varanasi, Bhaang, Baba Thandai, Celebrity News, Travel Experience, Indian Culture

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

പണിമുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം

പണിമുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധി...

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി

എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ...

Related Articles

Popular Categories

spot_imgspot_img