താമരയുണ്ട്, അരിവാളുണ്ട്, കൈപ്പത്തിയുമുണ്ട്.. ചിഹ്നങ്ങൾ കരയാക്കിയ മുണ്ട് സൂപ്പർ ഹിറ്റ്
താമര, അരിവാൾ, കൈപ്പത്തി… സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം കത്തുമ്പോൾ പാർട്ടി ചിഹ്നങ്ങൾ കരയാക്കിയ മുണ്ടുകളും സ്റ്റൈലായി മാറുന്നു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രചാരണരംഗം സജീവമായതോടൊപ്പം, സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും ലുക്കും ട്രെൻഡുകളും ചർച്ചയാകുകയാണ്. ഈ സമയത്താണ് ചിഹ്നമുണ്ടുകൾ ശ്രദ്ധാകേന്ദ്രമാകുന്നത്.
മാവുണ്ടിരിക്കടവിലെ നെയ്ത്തുകാരനായ അയ്യത്തൊടി ഗിരീഷ് അവതരിപ്പിച്ച കരമുണ്ടുകളാണ് സമൂഹമാധ്യമങ്ങളിലും നാട്ടിലും വൈറലാകുന്നത്.
കസവ് കരയിലും ഷർട്ട് നിറത്തിനനുസരിച്ചുമൊക്കെ പാർട്ടി ചിഹ്നങ്ങൾ നെയ്തെടുക്കുന്ന ആശയം ആദ്യമായാണ് പരീക്ഷിച്ചത്. പുറത്തിറക്കി വെറും ആറ് ദിവസത്തിനുള്ളിൽ 1500-ലധികം മുണ്ടുകളാണ് ഓൺലൈനായി വിറ്റഴിഞ്ഞത്.
കുവൈറ്റിൽ മെക്കാനിക്കൽ മേഖലയിലുണ്ടായിരുന്ന ഗിരീഷ്, പത്ത് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കോവിഡ് കാലത്തിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയെത്തി.
വീട്ടിലെ ചെറിയ ചായപ്പീടികയോട് ചേർന്നുള്ള കടമുറിയിൽ നിന്ന് കൈത്തറി രംഗത്തേക്കുള്ള ചുവടുമാറ്റം വലിയ വഴിത്തിരിവായി. “ആശയങ്ങൾ ജീവിതത്തെ മാറ്റും” എന്ന തന്റെ വിശ്വാസം ജീവിതത്തിൽ പ്രാവർത്തികമാക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ചിഹ്നങ്ങൾ മുണ്ടിന്റെ കരയാക്കണമെന്ന ആശയം നെയ്ത്തുകാരോട് പങ്കുവച്ചതും ഒരു പരീക്ഷണമായിരുന്നു. ഇന്ന് അത് വിപണിയിലെ ഹിറ്റായി മാറി.
ഗിരീഷിന്റെ അച്ഛൻ ഗോവിന്ദൻ, അമ്മ സരോജിനി, ഭാര്യ അനുഷ, മക്കൾ അമേയ, ആദിത് എന്നിവരാണ് സംരംഭത്തിന് പിന്തുണയുമായി ഒപ്പമുള്ളത്.
സാധാരണ മുണ്ടിന് 150 രൂപയും ചിഹ്നം കരയാക്കിയ മുണ്ടിന് 200 രൂപയുമാണ് വില. സിപിഎം, കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് എന്നീ പാർട്ടികളുടെ ചിഹ്നങ്ങൾ ഉൾപ്പെട്ട മുണ്ടുകൾ നിലവിൽ ലഭ്യമാണ്.
വനിതാ സ്ഥാനാർഥികൾക്കായി വെള്ള കൈത്തറി സാരിയും ഒരുക്കിയിട്ടുണ്ട് (ചിഹ്നമില്ല). കോയമ്പത്തൂരിലെ ശൂരമംഗലത്തിനു സമീപമുള്ള നെയ്ത്തുകാരാണ് ഇവ നിർമ്മിക്കുന്നത്.
English Summary
As election campaigning heats up, mundus woven with party symbols like lotus, sickle, and hand have become a viral trend in Kerala. Weaver Ayyathodi Gireesh from Mavundirikadav introduced customized party-symbol border mundus, selling over 1500 pieces within six days of launch. A former expat in Kuwait, Gireesh shifted to handloom business after returning home and turned a small teashop corner into a weaving outlet. The initiative has family support and features symbols of major parties including CPM, Congress, BJP, and Muslim League. Regular mundus cost ₹150, while symbol-embedded ones cost ₹200. Handloom sarees for women candidates are also available (without symbols).
party-symbol-handloom-mundu-election-trend-kerala
Handloom Mundu, Party Symbol Mundu, Election Trend Kerala, CPM, Congress, BJP, Muslim League, Kerala Elections, Viral Fashion, Mavundirikadavu Handloom, Gireesh Weaver









