ഡൽഹി: 17 -ാം ലോക്സഭയുടെ അവസാന ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. നാളെ രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്ര ബജറ്റ് അവതരണം നടക്കും. 10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം 9 ന് അവസാനിക്കും. തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും.
സാമ്പത്തിക സർവേ ഇല്ലാതെയാണ് ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക സർവേയ്ക്ക് പകരം ധനമന്ത്രാലയം പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കി. അടുത്ത വർഷം ഏഴ് ശതമാനത്തിലധികം വളർച്ചാ നിരക്ക് നേടുമെന്നും 2030 ല്‍ ഏഴ് ട്രില്യണ്‍ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നാളെ കേന്ദ്ര ബജറ്റ് കഴിഞ്ഞാൽ വരും ദിവസങ്ങളിൽ പ്രതിപക്ഷം വിവിധ വിഷയങ്ങൾ പാർലമെന്റിൽ സർക്കാരിന് എതിരെ ഉയർത്തും. സംസ്ഥാനങ്ങൾക്ക് ഫണ്ട് വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പിൻ വാതിൽ ഇടപെടൽ നടത്തി എന്ന ആരോപണം മുതൽ മണിപ്പൂർ കലാപം വരെ സർക്കാരിന് എതിരെ ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം ഇന്നലെ രാവിലെ 11.30 ന് നടന്നിരുന്നു.
Read Also:ആശുപത്രിയിൽ ഡോക്ടർമാരുടെ വേഷത്തിലെത്തി ഇസ്രയേൽ ഏജന്റുമാർ: മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി