ഇക്കൊല്ലത്തെ പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ ചേരും. രണ്ടാം മോദി സർക്കാരിൻറെ അവസാന ബജറ്റിനാണ് ഫെബ്രുവരി ഒന്നിന് തുടക്കമാകുന്നത് .തിരഞ്ഞെടുപ്പു വർഷമായതിനാൽ സാധാരണ ഗതിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക. എന്നാൽ ഇത്തവണ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1ന് സമ്പൂർണ ബജറ്റാവും അവതരിപ്പിക്കുക എന്നാണ് സൂചന.31 ന് രാഷ്ട്രപതി പാർലമെൻറിൻറെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. നിർമല സീതാരാമൻ അവതരിപ്പിക്കാനൊരുങ്ങുന്ന ആറാം ബജറ്റാണിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈ ഇടക്കാല ബജറ്റിൽ സ്ത്രീകൾക്കും കർഷകർക്കുമായി വലിയ പ്രഖ്യാപനങ്ങൾ മോദി സർക്കാർ കരുതി വച്ചിട്ടുണ്ടെന്നാണ് സൂചനകൾ. കർഷകർക്ക് നൽകുന്ന കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കാനുള്ള നിർദ്ദേശവും സർക്കാർ കൊണ്ടുവന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം പുതിയ നിയമനിർമ്മാണം സംബന്ധിച്ച ശുപാർശകളൊന്നും സർക്കാർ മുന്നോട്ടു വച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.
Read Also : സിറോ മലബാര്‍ സഭയ്ക്ക് പുതിയ നാഥന്‍; മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു