ജോലിയും ജീവിതപ്രശ്നങ്ങളും പിന്നിടുന്ന തിരക്കുകൾക്കിടെ, ഇന്ന് മാതാപിതാക്കൾ അറിയാതെ തന്നെ കുട്ടികളുടെ വൈകാരിക ലോകത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന ഒന്നിനെ അവഗണിക്കുന്നു അവരുടെ മുന്നിലെ സ്ക്രീൻ.
നാളിതുവരെയും അനുഭവങ്ങളിലൂടെയായിരുന്നു കുട്ടികൾക്ക് ജീവിതപാഠങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, ആ പാഠങ്ങൾ പഠിപ്പിക്കുന്നത് യഥാർഥ ജീവിതമല്ല, മറിച്ച് മൊബൈൽ സ്ക്രീനിൽ തെളിയുന്ന റീൽ ലോകമാണ്.
കാമറ ഓണാകുമ്പോൾ തന്നെ ലുക്കിനെ കുറിച്ച് ആകുലപ്പെടുന്ന ബാല്യങ്ങളാണ് ഇന്നിതുവരെ. കൗമാരക്കാർ ഓൺലൈനിൽ കാണുന്ന ജീവിതശൈലികളെ സ്വന്തം കുടുംബവുമായും ജീവിതവുമായി താരതമ്യം ചെയ്യുന്നു.
കുട്ടികളുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചെടുക്കുന്നതിന് മുൻപ്, മാതാപിതാക്കൾ അവഗണിക്കുന്ന ഒരു സത്യത്തെ മനസ്സിലാക്കേണ്ട സമയം എത്തി.
പല രക്ഷിതാക്കളും കുട്ടികളുടെ സ്‌ക്രീൻ സമയം കൂടുതലാണെന്ന് വേദനിക്കുന്നു. പക്ഷേ, സ്വന്തം ഡിജിറ്റൽ പെരുമാറ്റം പരിശോധിക്കാൻ പലരും തയ്യാറല്ല.
കുടുംബസമേതം അവധിക്കുപോയപ്പോൾ യഥാർത്ഥ ആഘോഷത്തിലല്ല, മറിച്ച് ഏറ്റവും മികച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പർഫക്ട് ഫാമിലി പോസ്റ്റ് ആയി ചാർത്തുന്നതിലാണ് ശ്രദ്ധ.
ഇതുവഴി കുട്ടികൾക്ക് ലഭിക്കുന്ന സന്ദേശം?വികാരങ്ങൾക്ക് സത്യസന്ധതയേക്കാൾ പ്രദർശനമാണ് പ്രാധാന്യമെന്ന തെറ്റിദ്ധാരണ
അത് സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി
മാതാപിതാക്കൾ ആണ് കുട്ടികളുടെ ആദ്യ ഇൻഫ്ലുവൻസർ
കുട്ടികൾക്ക് സ്നേഹവും ബന്ധങ്ങളും എങ്ങനെയാണെന്ന് പഠിക്കുന്നത് വീട്ടിലെ മാതാപിതാക്കളെ കണ്ടാണ്.മാതാപിതാക്കൾ പരസ്പരം ബഹുമാനത്തോടും തുറന്ന ആശയവിനിമയത്തോടും പെരുമാറുന്നത് കുട്ടികളിൽ യഥാർത്ഥ ബന്ധത്തിന്റെ വില മനസിലാക്കുന്നു.
ദമ്പതികൾക്ക് മധ്യേ പ്രശ്നമുണ്ടാകുമ്പോൾ അത് സോഷ്യൽ മീഡിയയിൽ പൊതുവൽക്കരിക്കുന്നതിന് പകരം, പരസ്പരം സംസാരിച്ച് പരിഹരിക്കുന്ന മാതാപിതാക്കളെ കാണുന്ന കുട്ടികൾ അതിരുകളുടെ മഹത്ത്വം പഠിക്കുന്നു.
ഫിൽറ്ററുള്ള സ്നേഹം അല്ല, യഥാർത്ഥ, നിഷ്കളങ്ക സ്നേഹം എങ്ങനെയെന്ന് മനസിലാക്കുന്നു.
സ്ക്രീനിന് അപ്പുറം ജീവിതമുണ്ട്
കുട്ടികൾക്ക് ലോകം മൊബൈൽ സ്ക്രീനിൽ ഒതുങ്ങുന്നതല്ലെന്ന് മാതാപിതാക്കൾ ദിനചര്യയിലൂടെയും അനുഭവങ്ങളിലൂടെയും തെളിയിക്കണം.
കൂടുതൽ സമയം ഒരുമിച്ച് ചെലവിടുക, അവരെ കേൾക്കുക, യഥാർത്ഥ അനുഭവങ്ങൾ നൽകുക ഇതെല്ലാം കുട്ടികളുടെ മാനസികാരോഗ്യത്തെയും മൂല്യാധിഷ്ടിത വളർച്ചയെയും താങ്ങും.
English Summary
Modern parents complain about children’s excessive screen time but often ignore how their own digital habits influence them. When parents showcase a perfect life online instead of living genuinely, children learn to value appearance over real emotions. Healthy communication, respect, and real-life bonding between parents help children understand true love, boundaries, and emotional honesty.









