web analytics

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട്; രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കി; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് രേഖ പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കി.

കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ പുറത്തായ കരട് രേഖയിലാണ് ഈ വിവരം പറയുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങണമെന്നാണ് റിപ്പോർട്ട്. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്നും രേഖയിൽ പറയുന്നു.

അതേസമയം ഇത് ലംഘിച്ചാൽ തുടർ നടപടികളെക്കുറിച്ചും ശിക്ഷയെക്കുറിച്ചുമുള്ള കാര്യങ്ങളൊന്നും തന്നെ കരട് രേഖയിൽ പറയുന്നില്ലെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 18-ന് ശേഷം ഈ കരട് രേഖയിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആവശ്യമായ നിർദേശങ്ങൾ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

പ്രതിസന്ധികൾക്ക് ശേഷം ഗ്രീൻ സിഗ്നൽ; കടമ്പകൾ കടന്ന് കലൂരിൽ ഇന്ത്യ – ഹോങ്കോങ് മത്സരം

പ്രതിസന്ധികൾക്ക് ശേഷം ഗ്രീൻ സിഗ്നൽ; കടമ്പകൾ കടന്ന് കലൂരിൽ ഇന്ത്യ -...

കനലിൽ ചുട്ട ഇരുമ്പ് കറിയിൽ! നീലേശ്വരത്തെ പൂരോത്സവത്തിൽ വിസ്മയമായി ‘ഉള്ളിക്കറി’

കനലിൽ ചുട്ട ഇരുമ്പ് കറിയിൽ! നീലേശ്വരത്തെ പൂരോത്സവത്തിൽ വിസ്മയമായി ‘ഉള്ളിക്കറി’ ​നീലേശ്വരം: വടക്കേ...

പകയുടെ കനലടങ്ങിയില്ല; മുൻഭാര്യയുടെ ഭർത്താവിന് നേരെ ആക്രമണം, യുവാവ് പിടിയിൽ!

പകയുടെ കനലടങ്ങിയില്ല; മുൻഭാര്യയുടെ ഭർത്താവിന് നേരെ ആക്രമണം, യുവാവ് പിടിയിൽ! ആലപ്പുഴ: വർഷങ്ങൾക്കുമുമ്പ്...

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും അസ്വസ്ഥതയും...

ഭർത്താവ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആഘാതം താങ്ങാനാവാതെ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടി ഭാര്യയുടെ ആത്മഹത്യ

ഭർത്താവ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടി...

Related Articles

Popular Categories

spot_imgspot_img