കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾക്കായാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കുക. ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്റർപോളിന് അപേക്ഷ നൽകി. ഇന്റർ പോൾ നോട്ടിസിൽ മൂന്നാം കാറ്റഗറി നോട്ടീസ് ആണിത്.
അതേസമയം രാഹുൽ സിംഗപ്പൂരിൽ നിന്ന് ജർമനിയിൽ എത്തിയെന്നാണ് സൂചന. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.
വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വധുവിനെ രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും തുടർന്ന് ഛർദിച്ചതായും വധു പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടിൽ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു. അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷൻ അസി കമ്മിഷണർക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി.
Read Also: കാസർകോട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ