കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതി രണ്ടാമതും വനിതാ കമ്മീഷന് പരാതി നല്‍കി. ഭർത്താവിൽ നിന്ന് രണ്ടാം തവണയും അതിക്രമം നേരിട്ട സാഹചര്യത്തിലാണ് യുവതി വനിതാ കമ്മീഷനെ സമീപിച്ചത്. ചൊവ്വാഴ്ച കോഴിക്കോട് നടന്ന സിറ്റിംഗിലാണ് പരാതി നല്‍കിയത്.(pantheerankavu domestic violence case; complaint filed to Women Commission)
മെയ് മാസത്തിലാണ് രാഹുലിനെതിരെ യുവതി ആദ്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. കേസില്‍ വീഴ്ച വരുത്തിയെന്ന കാരണത്താല്‍ പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ അടക്കമുള്ളവരെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ യുവതി പരാതിയില്‍ നിന്ന് പിന്മാറിയതോടെയാണ് ഒരു മാസം മുന്‍പ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. അതിനിടെ രാഹുല്‍ മര്‍ദിച്ചെന്നാരോപിച്ച് യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു.