കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനീഷ് ആണ് അറസ്റ്റിലായത്. ആശുപത്രി വിട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ വിനീഷാണെന്ന് പൊലീസ് അറിയിച്ചു.
ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. വിനീഷിന്റെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണെന്നും പോലീസ് വ്യക്തമാക്കുന്നു.
കേസിൽ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരിൽ നാല് പേർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണ്. അമൽ ബാബു, അതുൽ, സായൂജ്, ഷിജാൽ എന്നിവർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ നേതൃത്വവും സ്ഥിരീകരിച്ചതാണ്.
Read Also: മഴ മുന്നറിയിപ്പില്‍ മാറ്റം, ഈ എട്ട് ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
Read Also: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനോവിഷമം; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി