web analytics

പ്രചാരണ വേദിയിൽ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ

പ്രചാരണ വേദിയിൽ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.ഐ മുതിർന്ന നേതാവ് Pannyan Raveendran കുഴഞ്ഞുവീണു. അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ എൽഡിഎഫ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം.

സംഭവത്തെ തുടർന്ന് അദ്ദേഹത്തെ പുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രക്തസമ്മർദ്ദം ഉൾപ്പെടെ എല്ലാ ആരോഗ്യ സൂചികകളും സാധാരണ നിലയിലാണെന്നാണ് വിവരം.

രാവിലെ ഭക്ഷണം കഴിക്കാതിരുന്നതും കടുത്ത ചൂടും ചേർന്നതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി മൻസിൽ അബൂബക്കറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലും മണ്ണാർക്കാട് മണ്ഡലത്തിൽ വിവിധ പ്രചാരണ പരിപാടികളിൽ Pannyan Raveendran സജീവമായി പങ്കെടുത്തിരുന്നു.

English Summary:

Senior CPI leader Pannyan Raveendran collapsed while speaking at an election campaign rally in Palakkad. He was hospitalized but is now stable, with heat and skipping breakfast suspected as the cause.



spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

കടം നൽകിയവർ തട്ടിക്കൊണ്ടുപോയി? കോഴിക്കോട്ട് യുവാവിന്റെ തിരോധാനത്തിൽ ദുരൂഹത

കടം നൽകിയവർ തട്ടിക്കൊണ്ടുപോയി? കോഴിക്കോട്ട് യുവാവിന്റെ തിരോധാനത്തിൽ ദുരൂഹത കോഴിക്കോട്: ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി...

കുഞ്ഞ് ബക്കറ്റിൽ മുങ്ങിമരിച്ചു; പിന്നാലെ അമ്മയും ആത്മഹത്യ ചെയ്തു

കുഞ്ഞ് ബക്കറ്റിൽ മുങ്ങിമരിച്ചു; പിന്നാലെ അമ്മയും ആത്മഹത്യ ചെയ്തു ബെംഗളൂരു: പതിനൊന്നു മാസം...

എട്ടിൻ്റെ വഴിയിൽ ചന്ദ്രനിലേക്ക്; ഓറിയോൺ പേടകത്തിന്റെ 10 ദിവസത്തെ ദൗത്യം ഇങ്ങനെ

എട്ടിൻ്റെ വഴിയിൽ ചന്ദ്രനിലേക്ക്; ഓറിയോൺ പേടകത്തിന്റെ 10 ദിവസത്തെ ദൗത്യം ഇങ്ങനെ തിരുവനന്തപുരം:...

യു.എസ്. സൈനിക മേധാവിയോട് രാജിവെക്കാൻ നിർദേശം

യു.എസ്. സൈനിക മേധാവിയോട് രാജിവെക്കാൻ നിർദേശം വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക യുദ്ധനടപടികൾ കടുപ്പിച്ച പശ്ചാത്തലത്തിൽ...

ശ്രദ്ധിക്കുക! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ശ്രദ്ധിക്കുക! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ...

Related Articles

Popular Categories

spot_imgspot_img