മനുഷ്യർക്ക് മദ്യം ഇല്ലാത്ത ചടങ്ങുകൾ ഇല്ല. ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. എന്നാൽ, ഇതിനൊരു പരിഹരമായി എന്നാൽ വിവാഹ വീട്ടില്‍ ആഘോഷങ്ങളുടെ ഭാഗമായി മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാന്‍ ഒരു പഞ്ചായത്ത് ഒരുങ്ങുകയാണ്. Panchayath will honour family who did not serve liquor in marriage
ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ ലാംബ്ലു പഞ്ചായത്താണ് നാട്ടുകാര്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ വ്യത്യസ്ത വഴികള്‍ പരീക്ഷിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് യോഗമാണ് ഈ തീരുമാനത്തിലെത്തിയത്. ആഘോഷങ്ങളുടെ ഭാഗമായി വിവാഹ വീട്ടില്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും നല്‍കാത്ത കുടുംബങ്ങളെ പഞ്ചായത്ത് ആദരിക്കും.
പഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ലഹരി വസ്തുക്കള്‍ വിവാഹാഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്നത് പൂര്‍ണമായും നിര്‍ത്തുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍. ലാംബ്ലു പഞ്ചായത്തിനെ ലഹരിമുക്തമാക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.