പാലക്കാട്: പനയമ്പാടത്ത് നാലു വിദ്യാർത്ഥിനികളുടെ ജീവനെടുത്ത അപകടത്തിൽ ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസർകോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇരുവർക്കുമെതിരെ നരഹത്യ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു.(Panayambadam accident; lorry drivers were remanded)
അപകടത്തിന് കാരണമായ ലോറി ഡ്രൈവർ പ്രജീഷ്, കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവർ കാസർകോട് സ്വദേശിയായ മഹേന്ദ്ര പ്രസാദ് എന്നിവരെയാണ് മണ്ണാർക്കോട് കോടതി റിമാൻഡ് ചെയ്തത്. പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രജീഷ് സമ്മതിച്ചിരുന്നു. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ലോറിയുടെ ഡ്രൈവർ മഹേന്ദ്ര പ്രസാദിനെതിരെ കേസെടുത്തത്.
ഇന്നലെ വൈകിട്ടാണ് അതിദാരുണമായ അപകടം നടന്നത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന ഷെറിൻ, റിദ ഫാത്തിമ്മ, നിദ ഫാത്തിമ്മ, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് നടന്നുവരികയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.