പിഎംഎ സലാമിനെ തള്ളി പാണക്കാട് തങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
രാഷ്ട്രീയ വിമർശനങ്ങൾ സാധാരണ രാഷ്ട്രീയത്തിന്റെ ഭാഗമാണെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു സാഹചര്യത്തിലും പാടില്ലെന്ന് തങ്ങൾ വ്യക്തമാക്കി.
പിഎംഎ സലാമിന്റെ പരാമർശത്തെ പരോക്ഷമായി തള്ളി കൊണ്ടാണ് പാണക്കാട് തങ്ങൾ പ്രതികരിച്ചത്.
“വ്യക്തി അധിക്ഷേപം നല്ല കാര്യമല്ല.
ഇത്തരത്തിലുള്ള കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധിക്കണം,” എന്ന് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കവെയാണ് പിഎംഎ സലാം മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമർശം നടത്തിയത്.
തുടർന്ന് സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി, പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
സലാമിന്റെ പരാമർശം വലിയ രാഷ്ട്രീയ വിവാദമായതോടെ, ലീഗിന്റെ സാംസ്കാരിക നിലപാടിന് വിരുദ്ധമായ പ്രസ്താവനകളെ അംഗീകരിക്കാനാകില്ലെന്ന സന്ദേശമാണ് പാണക്കാട് കുടുംബം നൽകിയിരിക്കുന്നത്.
പാണക്കാട് തങ്ങളുടെ പ്രസ്താവനയിലൂടെ വ്യക്തി അധിക്ഷേപങ്ങൾ ലീഗിന്റെ ഔദ്യോഗിക നിലപാടല്ലെന്നും പാർട്ടി വിവാദത്തിൽ നിന്നും അകലം പാലിക്കുന്നുവെന്നും വ്യക്തമാകുന്നു.
English Summary:
Panakkad Sadiq Ali Shihab Thangal has distanced the Indian Union Muslim League (IUML) from the controversial remarks made by party state general secretary P.M.A. Salam against Chief Minister Pinarayi Vijayan. Thangal said that while political criticism is acceptable, personal attacks are never justified. His statement, seen as a rebuke to Salam, reinforces that such comments do not represent the party’s official stance. Following CPM’s protest demanding an apology, the IUML leadership has sent a clear message upholding political decorum.
panakkad-thangal-criticizes-salam-comment
PMA Salam, Pinarayi Vijayan, Panakkad Thangal, IUML, CPM, Kerala Politics, Controversy









