web analytics

കുട്ടികളില്ലാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചു; ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഭർത്താവ് അറസ്റ്റിൽ

കുട്ടികളില്ലാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചു; ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടായി സ്വദേശിയായ ശിവദാസനെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

 ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ 25-നാണ് ശിവദാസന്റെ ഭാര്യ ദീപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം സംഭവം ആത്മഹത്യയെന്ന നിലയിലാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 

എന്നാൽ പിന്നീട് ശിവദാസനെ ചോദ്യം ചെയ്തതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

ആറു വർഷം മുൻപാണ് ശിവദാസനും ദീപികയും പ്രണയവിവാഹം കഴിച്ചത്.

 കുട്ടികളില്ലാത്തതിനെ തുടർന്ന് ദീപിക മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഈ സാഹചര്യം മുതലെടുത്താണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന ആശയം ശിവദാസൻ മുന്നോട്ടുവച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ഒരു സാരിയിൽ ഒരുമിച്ച് തൂങ്ങാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാൽ ദീപിക ജീവനൊടുക്കിയതിനു ശേഷം ശിവദാസൻ പിന്മാറുകയായിരുന്നു. 

പിന്നീട് ഭാര്യയുടെ മരണവിവരം സമീപവാസികളെ അറിയിച്ചതായും പൊലീസ് പറഞ്ഞു. 

വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ശിവദാസന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary

In Palakkad, police arrested a man for allegedly abetting his wife’s suicide by persuading her to die together with him. The accused, Shivadas from Kottayi, was taken into custody by Kozhinjampara police. Investigators found that he proposed a joint suicide plan and later backed out after his wife, Deepika, died. Further investigation is underway.

palakkad-husband-arrested-for-abetting-wife-suicide

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീ വേഷത്തിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന അയൽവാസി പിടിയിൽ

സ്ത്രീ വേഷത്തിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന അയൽവാസി പിടിയിൽ മലപ്പുറം: മലപ്പുറത്തിൽ...

സാരിയുടുത്ത് എത്തിയത് സ്ത്രീയല്ല; മലപ്പുറത്ത് എസ്‌ഐആർ പരിശോധനയുടെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണക്കവർച്ച

സാരിയുടുത്ത് എത്തിയത് സ്ത്രീയല്ല; മലപ്പുറത്ത് എസ്‌ഐആർ പരിശോധനയുടെ പേരിൽ വീട്ടമ്മയെ ആക്രമിച്ച്...

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

Other news

നയതന്ത്ര യുദ്ധം മുറുകുന്നു: ഇസ്രയേൽ ഡപ്യൂട്ടി അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക; തിരിച്ചടിച്ച് ഇസ്രയേലും

ഇസ്രയേൽ ഡപ്യൂട്ടി അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളെ...

സ്വർണമെന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടം; രക്ഷപെടാൻ ട്രെയിനിൽനിന്ന് ചാടിയ പ്രതി ഒടുവിൽ പിടിയിൽ

സ്വർണമെന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടം; രക്ഷപെടാൻ ട്രെയിനിൽനിന്ന് ചാടിയ പ്രതി ഒടുവിൽ...

വിമാനത്താവളത്തിന്റെ മതിൽ ചാടിക്കടന്നാൽ സ്വന്തം നാടാണ്…എയർപോർട്ടിൽ കലിപ്പ് ഇറക്കിയ ജെറിൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ!

വിമാനത്താവളത്തിന്റെ മതിൽ ചാടിക്കടന്നാൽ സ്വന്തം നാടാണ്…എയർപോർട്ടിൽ കലിപ്പ് ഇറക്കിയ ജെറിൻ ഇപ്പോൾ...

അമേരിക്കയിൽ വീണ്ടും ഭരണസ്തംഭനം: ബജറ്റ് തർക്കത്തെത്തുടർന്ന് യുഎസ് സർക്കാർ ഭാഗിക ഷട്ട്ഡൗണിലേക്ക്

അമേരിക്കയിൽ ബജറ്റ് തർക്കത്തെത്തുടർന്ന് സർക്കാർ ഭാഗിക ഷട്ട്ഡൗണിലേക്ക് വാഷിങ്ടൺ: ലോകത്തെ ഏറ്റവും...

ഡ്രൈഡേ കച്ചവടക്കാരന് എന്ത് ​ഗാന്ധി; എന്ത് രക്തസാക്ഷി ദിനം; വൻ മദ്യശേഖരവുമായി 75കാരൻ പിടിയിൽ

ഡ്രൈഡേ കച്ചവടക്കാരന് എന്ത് ​ഗാന്ധി; എന്ത് രക്തസാക്ഷി ദിനം; വൻ മദ്യശേഖരവുമായി...

മദ്യപിച്ച് കയറുന്നവർക്ക് ഒരടി കൊടുക്കുന്നതാണൊ കെഎസ്ആർടിസിയുടെ പുതിയ ‘കസ്റ്റമർ കെയർ’ പോളിസി; തൊടുപുഴയിൽ നടന്നത്

മദ്യപിച്ച് കയറുന്നവർക്ക് ഒരടി കൊടുക്കുന്നതാണൊ കെഎസ്ആർടിസിയുടെ പുതിയ 'കസ്റ്റമർ കെയർ' പോളിസി;...

Related Articles

Popular Categories

spot_imgspot_img