web analytics

അന്വേഷണം മൊബൈൽ ടവർ കേന്ദ്രീകരിച്ചും, ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസുകാരനായുള്ള തിരച്ചിൽ ഇന്നും തുടരും

അന്വേഷണം മൊബൈൽ ടവർ കേന്ദ്രീകരിച്ചും, ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസുകാരനായുള്ള തിരച്ചിൽ ഇന്നും തുടരും

പാലക്കാട്: ചിറ്റൂരിൽ ഇന്നലെ മുതൽ കാണാതായ ആറുവയസുകാരൻ സുഹാനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് വീണ്ടും ഊർജിതമാക്കും. രാത്രി വൈകിയും നടത്തിയ അന്വേഷണത്തിൽ ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

 സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി ചെറിയ പിണക്കം ഉണ്ടായതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നാണ് ബന്ധുക്കളുടെ വിശദീകരണം. 

സാധാരണ കുട്ടികൾക്കിടയിൽ ഉണ്ടാകുന്ന തരത്തിലുള്ള തർക്കം മാത്രമായിരുന്നുവെന്നും, എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി മടങ്ങിയെത്താതിരുന്നതോടെയാണ് തിരച്ചിൽ ആരംഭിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. 

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സുഹാനെ അവസാനമായി കണ്ടത്.

റോയൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയായ സുഹാനിന് അപസ്മാര രോഗമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ കുളങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലും ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീം പരിശോധന നടത്തി. 

പാലക്കാട് നിന്നുള്ള ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രി എട്ട് മണിവരെ യാതൊരു സൂചനയും ലഭിച്ചില്ല.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ വിദേശത്തായിരുന്ന പിതാവ് അനസ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അമ്മ നീലഗിരി പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ്.

 കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു.

കണ്ടെത്തുന്നവർ ചിറ്റൂർ പൊലീസ് സ്റ്റേഷനുമായി 91887 22338 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

 ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.

English Summary

Search operations have resumed for six-year-old Suhan, who went missing from Chittur in Palakkad district on Tuesday. Police are examining CCTV footage, mobile tower data, and nearby water bodies with the help of fire force scuba teams and dog squads. The child reportedly left home after a minor quarrel with his sibling. Suhan, a school student with a history of epilepsy, has not been traced so far. Police have urged the public to share any information with Chittur Police Station.

palakkad-chittur-missing-boy-suhan-search-continues

Palakkad, Chittur, Missing Child, Suhan, Kerala Police, Search Operation, Fire Force, Dog Squad, CCTV Investigation

spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

Related Articles

Popular Categories

spot_imgspot_img