web analytics

എൻഒസി നൽകാൻ 35,000 രൂപ കൈക്കൂലി; വനം വകുപ്പുദ്യോഗസ്ഥർ കുടുങ്ങിയത് ഇങ്ങനെ

പാലക്കാട്: എൻഒസി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനം വകുപ്പുദ്യോഗസ്ഥർ പിടിയിൽ. പാലക്കാട് കടമ്പഴിപുറത്ത് ഫോറസ്റ്റ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരാണ് പിടിയിലായത്.

വനം വകുപ്പിൻ്റെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എൻഒസി നൽകുന്നതിനാണ് 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന. ഇതുമായി ബന്ധപ്പെട്ട് കോടതികളിൽ കഴിഞ്ഞ വർഷം എത്തിയത് 1259 കേസുകളാണ്.

കഴിഞ്ഞ വർഷം മാത്രം 39 ഉദ്യോഗസ്ഥരെയും രണ്ട് കേന്ദ്ര സർക്കാർ ജീവനക്കാരെയും മൂന്ന് ഏജന്റുമാരെയും ഉൾപ്പെടെ ആകെ 44 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കൂടുതലും റവന്യൂ വകുപ്പിൽ നിന്നാണ് കൈക്കൂലിക്കാരെ പിടികൂടിയത്. റവന്യൂ വകുപ്പിലെ 20 ഉദ്യോഗസ്ഥരെയും തദ്ദേശ വകുപ്പിലെ 10 ഉദ്യോഗസ്ഥരെയും പിടികൂടിയിട്ടുണ്ട്.

വില്ലേജ് ഓഫീസുകളിലെ അഴിമതി കുറയ്ക്കാൻ ഓപ്പറേഷൻ സുതാര്യത എന്ന പേരിൽ വ്യാപക പരിശോധനകൾ നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല.

മുമ്പ് അഞ്ഞൂറും ആയിരവുമൊക്കെയായിരുന്ന സ്ഥാനത്ത് ഇപ്പോൾ ലക്ഷങ്ങൾവരെയാണ് കൈക്കൂലി.

ഗൂഗിൾ പേ വഴിയും അക്കൗണ്ട് നമ്പറിലേക്ക് ഡെപ്പോസിറ്റ് ചെയ്യിച്ചും കൈക്കൂലി കൈപ്പറ്റിയവർ വിജിലൻസിന്റെ പിടിയിലായിട്ടുണ്ട്.

കോടതി വിചാരണയിൽ(വർഷവും കേസുകളും)

2018 – 907
2019 – 918
2020 – 921
2021 – 1030
2022 – 1405
2023 – 1104
2024 – 1259

കൈക്കൂലി കേസിൽശിക്ഷിക്കപ്പെട്ടവർ

2018 – 61
2019 – 56
2020 – 23
2021 – 20
2022 – 75
2023 – 54
2024 – 94

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ...

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്! മീൻപിടുത്തക്കാർക്ക് കടലിൽ ‘നോ എൻട്രി’!

അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്! മീൻപിടുത്തക്കാർക്ക് കടലിൽ 'നോ എൻട്രി'! സംസ്ഥാനത്ത് ഇന്നും...

ആശുപത്രികളിൽ ‘പിഴവ്’ പതിവാകുന്നു; മന്ത്രി റിപ്പോർട്ട് ചോദിക്കുന്നു, ഫയലുകൾ കുന്നുകൂടുന്നു! ‘റിപ്പോർട്ടുകളുടെ’ കേരളം!

ആശുപത്രികളിൽ 'പിഴവ്' പതിവാകുന്നു; മന്ത്രി റിപ്പോർട്ട് ചോദിക്കുന്നു, ഫയലുകൾ കുന്നുകൂടുന്നു! 'റിപ്പോർട്ടുകളുടെ'...

33 കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റു: ദമ്പതികൾക്ക് വധശിക്ഷ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ രാജ്യാന്തര തലത്തിൽ പ്രവർത്തിച്ചിരുന്ന വൻ പീഡന പരമ്പരയുടെ...

ആരോഗ്യമന്ത്രിയുടെ വീട്ടിൽ കത്രികയും റീത്തും! സുരക്ഷാക്കോട്ട തകർത്ത് യൂത്ത് കോൺഗ്രസ്; തലസ്ഥാനത്ത് വൻ സംഘർഷം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യവകുപ്പ് തീർത്തും പരാജയപ്പെട്ടുവെന്നും മന്ത്രി വീണാ ജോർജ് രാജി...

Related Articles

Popular Categories

spot_imgspot_img