web analytics

പുളിക്കകണ്ടം തറവാട്ടിലെ ഇളമുറക്കാരി പാല ഭരിക്കും; ചരിത്രത്തിലാദ്യമായി മാണി ഗ്രൂപ്പ് പ്രതിപക്ഷത്ത്

പുളിക്കകണ്ടം തറവാട്ടിലെ ഇളമുറക്കാരി പാല ഭരിക്കും; ചരിത്രത്തിലാദ്യമായി മാണി ഗ്രൂപ്പ് പ്രതിപക്ഷത്ത്

പാലാ: പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. പുളിക്കകണ്ടം തറവാട്ടിലെ മൂന്ന് കൗൺസിലർമാർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അധികാരം യുഡിഎഫിന് ഉറപ്പായത്.

 ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന വിശദമായ ചർച്ചകൾക്കൊടുവെയാണ് പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചർച്ചകളിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച ആവശ്യങ്ങൾ യുഡിഎഫ് അംഗീകരിച്ചു.

21 വയസുകാരിയായ ദിയ ബിനു പുളിക്കകണ്ടം പാലാ നഗരസഭയുടെ ആദ്യ ടേം ചെയർപേഴ്സണാകും. പ്രായം വെറും ഒരു നമ്പർ മാത്രമാണെന്നും പാലായുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുമെന്നും ദിയ പ്രതികരിച്ചു.

പാലാ നഗരസഭയിൽ ആദ്യമായാണ് കേരള കോൺഗ്രസ് (എം) പ്രതിപക്ഷത്തിരിക്കുക. എൽഡിഎഫ് നേതൃത്വവും പുളിക്കകണ്ടം കുടുംബവുമായി ചർച്ച നടത്തിയെങ്കിലും സമവായം സാധ്യമായില്ല. 

ഇതോടെയാണ് പിന്തുണ യുഡിഎഫിലേക്ക് മാറിയത്.

ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നുള്ള വിജയിച്ച കൗൺസിലർമാർ. 

ആകെ 26 സീറ്റുള്ള പാലാ നഗരസഭയിൽ എൽഡിഎഫിന് 12 സീറ്റുകളും യുഡിഎഫിന് 10 സീറ്റുകളും ലഭിച്ചു. നാല് സീറ്റുകളിലാണ് സ്വതന്ത്രർ വിജയിച്ചത്. 

സ്വതന്ത്രരായി വിജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെയും തീരുമാനമാണ് ഭരണം നിർണയിച്ചത്.

അദ്ധ്യക്ഷ സ്ഥാനം നൽകുന്ന മുന്നണിയെ പിന്തുണയ്ക്കുമെന്നതായിരുന്നു പുളിക്കകണ്ടം കുടുംബത്തിന്റെ പ്രധാന ആവശ്യം. 

19-ാം വാർഡിൽ നിന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച രാഹുലും സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചിട്ടുണ്ട്.

English Summary

UDF has secured power in Pala Municipality after three councillors from the Pulikkakandam family extended their support. Following post-result negotiations, 21-year-old Diya Binu Pulikkakandam will become the chairperson. With no front having a clear majority, the decision of the independent councillors proved decisive, pushing LDF to the opposition.

Pala-municipality-UDF-rule-Diya-Binu-chairperson

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ ഉത്തരവ്

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ...

ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തി; റഷ്യൻ പൗരന് ദാരുണാന്ത്യം

ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തിയ റഷ്യൻ പൗരന് ദാരുണാന്ത്യം തിരുവനന്തപുരം വിഴിഞ്ഞം പുളിങ്കുടിയിലെ...

പുരയിടത്തിൽ തലയോട്ടികളും എല്ലുകളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ; നാട് നടുക്കത്തിൽ!

പുരയിടത്തിൽ തലയോട്ടികളും എല്ലുകളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ; നാട് നടുക്കത്തിൽ! തിരുവനന്തപുരം...

മിത്രയെ വീണ്ടും ചേർത്തുപിടിച്ച് വീണാ ജോർജ്; പ്രളയകാലത്തെ ആ ചിത്രം വീണ്ടും ഓർമ്മകളിൽ

കൊച്ചി: 2018ലെ മഹാപ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ കൈകളിലെത്തിയ പിഞ്ചുകുഞ്ഞായ മിത്രയെ വീണ്ടും കണ്ടുമുട്ടി...

“ആറ്റുകാലമ്മ ഇത്തവണ ഇലക്ഷന് നിൽക്കുന്നുണ്ടോ?”ഹൈക്കോടതിയുടെ ഇടിത്തീ പോലെയുള്ള വിമർശനം;

കൊച്ചി: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ മറവിൽ തിരുവനന്തപുരം നഗരത്തെ ഫ്ലക്സ് ബോർഡുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Related Articles

Popular Categories

spot_imgspot_img