പക വീട്ടാൻ എത്തിയവർ പട കണ്ട് ഭയന്നു; പണി കിട്ടുമെന്ന് ഉറപ്പായപ്പോൾ മടങ്ങി; സിന്ദൂറിന് പകരം ചോദിക്കാൻ പാതിരാത്രിയിൽ പാക് പോർവിമാനങ്ങൾ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പകരം ചോദിക്കാൻ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ അതിർത്തിയിലെത്തിയതായി റിപ്പോർട്ട്.

എന്നാൽ, സർവസജ്ജരായ ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ മനസ്സിലാക്കിയ പാക് സൈനികർ വന്നപോലെ മടങ്ങുകയായിരുന്നു.

ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യയെ ആക്രമിക്കാനും മടിക്കില്ലെന്ന് ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയെത്തിയത്.

പഞ്ചാബ് അതിർത്തിയോട് ചേർന്ന പ്രദേശത്താണ് പാകിസ്ഥാന്റെ യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം ഇന്ത്യൻ സൈന്യം മനസ്സിലാക്കി.

പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയാണ് സഞ്ചരിക്കുന്നത് എന്ന് മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തുകയായിരുന്നു.

ഇതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക...

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്...

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച...

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

Related Articles

Popular Categories

spot_imgspot_img