തൊടുപുഴ: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ രാജ്യത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി ഹൊറൈസൺ ഗ്രൂപ്പ്. തൊടുപുഴ ഹൊറൈസൺ മോട്ടോഴ്സിൽ നടന്ന ചടങ്ങിൽ തൊടുപുഴ നഗരസഭ ചെയർമാൻ കെ ദീപക് അധ്യക്ഷനായി.

ഭീകരാക്രമണത്തിൽ മരിച്ച 26 പേരും നമ്മുടെ ഓരോരുത്തരുടേയും കുടുംബാഗങ്ങളാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി 26 മെഴുകുതിരികൾ തെളിയിച്ചു. ഒപ്പം പുഷ്പാർച്ചനയും നടത്തി.

എക്സ് സർവീസ് മെൻ അസോസിയേഷൻ മുൻ പ്രസിഡന്റ് കൃഷ്ണൻ കുട്ടി, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരുണിയിൽ, സെക്രട്ടറി കെ നവാസ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്, ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ലയൺസ് ക്ലബ് തൊടുപുഴ മെട്രോ പ്രസിഡന്റ്ടി സി അനിൽകുമാർ, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ജെസിഎ തൊടുപുഴ ടൗൺ ഗ്രാന്റ് പ്രസിഡന്റ്അഖിൽ എസ് നായർ, ഹൊറൈസൺ മോട്ടോഴ്സ് ഇടുക്കി ജനറൽ മാനേജർ പവിത്രൻ മേനോൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ശിവദാസ്, സെയിൽസ് മാനേജർ സി എസ് സൈജു എന്നിവർ ആദരമർപ്പിച്ച് സംസാരിച്ചു.
