കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് അല്ലെങ്കില്‍ നല്ലൊരു പദവി എന്നതായിരുന്നു പത്മജയ്ക്ക് ബി.ജെ.പി. നല്‍കിയ വാഗ്ദാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസ് വിട്ട് പത്മജ ബിജെപിയിൽ ചേർന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി. നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. അതേസമയം ഛത്തീസ്ഗഡ് ഗവർണറായി പരിഗണിക്കുന്ന വിവരം പലതലങ്ങളിൽ നിന്നും കേട്ടുവെന്നും ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പ്രതികരിച്ചു. ബി.ജെ.പി. എനിക്കുവേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും പത്മജ പറഞ്ഞു. ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
Read More: ഇരുപത് വർഷം മുമ്പ് വെള്ളത്തിൽ അപ്രത്യക്ഷമായ പാലം വീണ്ടും പ്രത്യക്ഷപ്പെട്ടു; അതും കേടുപാടുകളില്ലാതെ; അമ്പലവയലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മഴയത്ത് വീണ്ടും മുങ്ങുമോ?
Read More: ദക്ഷിണേന്ത്യയില്‍ എത്ര കാട്ടാനകൾ?; മൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് മൂന്നു രീതിയിൽ കണക്കെടുപ്പ് തുടങ്ങി