ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും
ഡൽഹി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരെ ആദരിച്ച് രാജ്യം. മരണാനന്തര ബഹുമതിയായി എം ടി വാസുദേവൻ നായർക്ക് പത്മവിഭൂഷണ്‍ നൽകും. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് എന്നിവർക്ക് പത്മഭൂഷണും സമ്മാനിക്കും.(Padma Awards 2025 list)
ഐഎം വിജയൻ,കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും. തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷന് അർഹനായി. സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ,ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.
ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.