മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടെന്നും കേൾക്കുന്നവർക്ക് മനസ്സിലാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. താനൂരിൽ മുഖ്യമന്ത്രി ലീഗിനെതിരെ പറഞ്ഞത് അറം പറ്റിയതുപോലെ. ലീഗിനെതിരെ എല്ലാവരും ആയി കൂട്ടുകൂടിയാണ് ജയിച്ചതെന്ന് താനൂർ എംഎൽഎയാണ് രണ്ട് ദിവസം മുൻപ് പറഞ്ഞത്. P.K Kunjalikkutty speaks abut chief minister
എൽഡിഎഫിന് അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന ദുരന്തം മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി പറയുന്നതെന്നും, ലീഗിന് മതേതര കാഴ്ചപ്പാടിൽ വിട്ടുവീഴ്ചയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തു സംസാരിക്കവെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.