വണ്ടിയുടെ ആര്‍സിബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കില്ല; റിപ്പബ്ലിക് ദിന വിവാദത്തില്‍ മുഹമ്മദ് റിയാസ്

കണ്ണൂര്‍: റിപ്പബ്ലിക് ദിനത്തിൽ നടന്ന വാഹന പരേഡ് വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിപാടിക്കെത്തുമ്പോള്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനാവില്ലെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ല. എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണെന്നും മന്ത്രി പറഞ്ഞു.

നടപടി ക്രമങ്ങളെല്ലാം പാലിച്ചു എന്നാണ് കലക്ടറും പൊലീസും അറിയിച്ചത്. മന്ത്രിക്ക് ഇതില്‍ എന്താണ് റോളെന്ന് വാര്‍ത്ത നല്‍കിയവര്‍ ആത്മ പരിശോധന നടത്തണം. ഏത് വാഹനത്തില്‍ കയറിയാലും മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഉണ്ടാകും? ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി.

റിപ്പബ്ലിക് ദിന പരേഡില്‍ പൊലീസ് വാഹനത്തിന് പകരം അഭിവാദ്യം സ്വീകരിക്കാനായി മാവൂരിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനമായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ഉപയോഗിച്ചത്. വിപിന്‍ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 10 ബി 1498 നമ്പറിലുള്ള വാഹനമാണ് ഇത്. അതേസമയം പൊലീസ് വാഹനത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് മറ്റൊരു വാഹനം ഉപയോഗിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. കളക്ടറുടെ അനുമതിയോടെയാണ് വാഹനം വാടകക്ക് എടുത്തെന്നും പൊലീസ് വ്യക്തമാക്കി.

 

Read Also: 27.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

Related Articles

Popular Categories

spot_imgspot_img