കൊണെക്രി: ഗിനിയിൽ ഫുട്ബോൾ ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലേറെ പേർ മരിച്ചു. മത്സരത്തിനിടെയാണ് ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിൽ സംഘർഷം ഉണ്ടായത്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം.(Over 100 killed in a football match riot in Guinea)
സംഘർഷത്തിൽ മരണസംഖ്യ ഇതുവരെ അന്തിമമായി പുറത്തുവന്നിട്ടില്ല. നഗരത്തിലെ മോര്‍ച്ചറികളെല്ലാം മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായാ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
ഗ്രൗണ്ടിൽ ഏറ്റുമുട്ടൽ ആരംഭിച്ച ആരാധകർ പിന്നീട് അക്രമം തെരുവിലേയ്ക്കും വ്യാപിപ്പിച്ചു. അക്രമികള്‍ എസെരെകോരെയിലെ പോലീസ് സ്‌റ്റേഷന് തീയിടുകയും ചെയ്തു.