web analytics

‘സിപിഎം അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്, നോക്കിക്കോ’…മുന്നറിയിപ്പുമായി വി.ഡി. സതീശൻ

‘സിപിഎം അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്, നോക്കിക്കോ’…മുന്നറിയിപ്പുമായി വി.ഡി. സതീശൻ

കോഴിക്കോട്: സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “കേരളം ഞെട്ടിപ്പോകുന്ന വാർത്ത അധികം താമസിക്കാതെ പുറത്തുവരും. അതിനായി കാത്തിരിക്കാം” – മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.

“എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതേണ്ട. സിപിഎം ഇതിൽ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്… നോക്കിക്കോ… അതിന് വലിയ താമസം വേണ്ട. ഞാൻ പറഞ്ഞത് വൈകാറില്ല” – വി.ഡി. സതീശൻ വ്യക്തമാക്കി.

അതേസമയം, ബിജെപിക്കുമെതിരെ അദ്ദേഹം മുന്നറിയിപ്പ് ഉന്നയിച്ചു. കാളയുമായി ബിജെപി കാന്റോൺമെന്റ് ഹൗസിലേക്ക് നടത്തിയ പ്രകടനം പരാമർശിച്ച അദ്ദേഹം.

മേലുദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥൻ കേസ് അന്വേഷിച്ചിട്ടെന്ത് കാര്യം? അജിത് കുമാറിനെതിരായ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

“ആ കാളയെ കളയാതെ ബിജെപി ഓഫിസിനു മുന്നിൽ കെട്ടിയിടണം. ഉടൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് അതേ കാളയുമായി പ്രകടനം നടത്തേണ്ട സാഹചര്യം ബിജെപിക്കാർക്ക് ഉണ്ടാകും. അതിനായി കാത്തിരിക്കൂ” – എന്നും പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് വിവരങ്ങൾ പുറത്ത് വരുമോയെന്ന ചോദ്യത്തിന് മറുപടി നൽകവെ, “തിരഞ്ഞെടുപ്പിന് ഇനിയും സമയം ഉണ്ടല്ലോ. അത്രയും ദിവസം ഒന്നും പറയാതെ പോകാനാകുമോ?” – എന്നാണ് വി.ഡി. സതീശന്റെ മറുപടി.

ധനമന്ത്രി സമ്പൂർണ പരാജയമെന്ന് വി.ഡി.സതീശൻ ; ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ല കേന്ദ്രം അവഗണിക്കുന്നുവെന്ന് ധനമന്ത്രി

ധനമന്ത്രി സമ്പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സപ്ലൈകോയ്ക്ക് ആറ് മാസമായി പണം നൽകിയിട്ടില്ല. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും പണം കൊടുക്കാനാവില്ല.

ട്രഷറി പൂട്ടി താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാൻ പോലും പണമില്ലാത്ത സ്ഥിതി. പെൻഷൻ കുടിശ്ശിക കിട്ടാതെ ഒരുലക്ഷം പെൻഷൻകാർ മരിച്ചു.

പ്രതിസന്ധിയുണ്ടാക്കിയത് സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും. കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസ, ജിഎസ്ടി ഉദ്യോഗസ്ഥർ വെറുതെയിരിക്കുന്നു.

എ.കെ.ആന്റണി മുണ്ടുമുറുക്കി ഉടുക്കാൻ പറഞ്ഞത് നായനാർ ഭരണത്തിനുശേഷം. ഇന്നത്തെ സ്ഥിതി അതിലും ഭീകരമെന്നും അടിയന്തരപ്രമേയ ചർച്ചയിൽ വി.ഡി.സതീശൻ പറഞ്ഞു.

കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ല, എല്ലാ ചെലവുകൾക്കും പണംനൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 57,000 കോടി രൂപ.

ചർച്ചയിൽ കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരം. നികുതി വരുമാനം രണ്ടുവർഷം കൊണ്ട് 47,000 കോടിയിൽ നിന്ന് 71,000 കോടിയായെന്നും ധനമന്ത്രി പറഞ്ഞു.

Summary:
Kozhikode: Opposition leader V.D. Satheesan strongly criticized the CPI(M), stating that “a shocking news that will shake Kerala will come out soon. Let us wait for it.” He made the remark while speaking to the media.



spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം തൃശൂർ: കൊടുങ്ങല്ലൂർ–തൃശൂർ...

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുന്നുണ്ടോ? വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുന്നുണ്ടോ? വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍...

അനുവാദം ചോദിക്കാതെ ചക്ക എടുത്തതിന് കൊടും ക്രൂരത; പൂവരണി സ്വദേശിക്ക് ജീവപര്യന്തം തടവ്

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കഠിനശിക്ഷ കോട്ടയം പൂവരണിയിൽ അനുവാദം...

സൈബർ ആക്രമണങ്ങളെക്കുറിച്ച് അമൃത സുരേഷ്

സൈബർ ആക്രമണങ്ങളെക്കുറിച്ച് അമൃത സുരേഷ് സൈബർ ആക്രമണങ്ങളും വ്യക്തിപരമായ ജീവിതത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങളും...

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

Related Articles

Popular Categories

spot_imgspot_img