യുവ മനസ്സുകളുടെ ശബ്ദം കേൾക്കാൻ പ്രതിരോധ മന്ത്രാലയം….ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം

ന്യൂഡൽഹി: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം സംഘടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം.

ജൂൺ 1 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന മത്സരത്തിനാണ് മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ മൂന്ന് വിജയികൾക്ക് 10,000 രൂപ വീതം സമ്മാനമായി ലഭിക്കും.

അതുകൂടാതെ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക അവസരവും ലഭിക്കും.

‘ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നയം പുനർനിർവചിക്കുന്നു’ എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്.

‘യുവ മനസ്സുകളുടെ ശബ്ദം കേൾക്കാൻ പ്രതിരോധ മന്ത്രാലയം’ എന്ന കുറിപ്പോടെയാണ് മത്സരവിവരങ്ങളെ പറ്റി മന്ത്രാലയം എക്സിൽ പങ്കുവച്ചത്.

ഹിന്ദിയിലോ ഇം​ഗ്ലീഷിലോ രചനകൾ അയക്കാം. ഓരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ സാധിക്കൂ.

ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് 7 ന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയത്.

ഇതിന് പിന്നാലെ പാകിസ്താൻ പ്രകോപന നിലപാടിലേക്ക് നീങ്ങുകയായിരുന്നു. ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.

തുടർന്ന് പാകിസ്താൻ ഭരണകൂടം ഇന്ത്യയുമായി ബന്ധപ്പെട്ട് വെടിനിർത്തൽ ധാരണയിലെത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു ഷാർജ റോളയിൽ കൊല്ലം സ്വദേശിനിയായ അതുല്യ സതീഷ് മരിച്ച...

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

വെള്ളാപ്പള്ളി നടേശനെതിരെ പരാതി

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട! രാജ്യത്ത് വായ്പകൾ അനുവദിക്കുന്നതിന് മുമ്പായി...

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …? കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img