ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….
പലിശക്കാർക്കെതിരെ ഓപ്പറേഷൻ “ഷൈലോക്കുമായി എറണാകുളം റേഞ്ച് പോലീസ്. എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ഡി ഐ ജി എസ് സതീഷ് ബിനോയുടെ നേതൃത്വത്തിൽ 298 ഇടങ്ങളിലാണ് പരിശോധന നടന്നത്.
അതീവ രഹസ്യമായി ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. രണ്ടായിരത്തോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.
കോട്ടയം ജില്ലയിൽ നടന്ന വ്യാപക റെയ്‌ഡിൽ, 21 ലക്ഷത്തോളം രൂപയും, നിരവധി അനധികൃത രേഖകളും കണ്ടെടുത്തു.
ഗവൺമെന്റ് അംഗീകൃത ലൈസൻസ് ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്ന അനധികൃത പണം ഇടപാടുകാരെ ലക്ഷ്യമിട്ട് ആയിരുന്നു റെയ്‌ഡ്.
റെയിഞ്ച് ഡി ഐ ജി സതീഷ് ബിനോയുടെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ന്റെ മേൽനോട്ടത്തിൽ ആയിരുന്നു റെയ്ഡ്.
കോട്ടയത്ത് നടത്തിയ വ്യാപകമായ പരിശോധനയിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തു. ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, പാലാ,കോട്ടയം വെസ്റ്റ്, അയർകുന്നം, ചങ്ങനാശ്ശേരി, ചിങ്ങവനം എന്നീ സ്റ്റേഷനുകളിൽ നിന്നായി നിരവധി രേഖകൾ കണ്ടെടുത്തു.
തീറാധാരം,ബ്ലാങ്ക് ചെക്കുകള്‍,കാഷ് ചെക്കുകള്‍,ആര്‍സി ബുക്കുകള്‍ ,വാഹനങ്ങളുടെ സെയ്ല്‍ ലെറ്ററുകള്‍,മുദ്ര പത്രങ്ങള്‍,
റവന്യു സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകള്‍,പാസ്പോര്‍ട്ടുകള്‍, വാഹനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ അഞ്ചു കേസുകള്‍ രജിസ്റ്റർ ചെയ്തു.
നെടുങ്കണ്ടം,കുളമാവ്, ഉപ്പുതറ, മൂന്നാര്‍, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ നിന്നായി ഓരോ കേസുകള്‍ വീതമാണ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടത്ത് നടത്തിയ റെയ്ഡില്‍ 9.86-ലക്ഷം രൂപയും ചെക്കുകളും പ്രോമിസറി നോട്ടുകളുമായി ഒരാള്‍ അറസ്റ്റിലായി.
ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം
മറ്റിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ചെക്കുകളും പ്രോമിസറി നോട്ടുകളും ആര്‍സി ബുക്കുകളുമാണ് കണ്ടെത്തിയത്. നെടുങ്കണ്ടം ചക്കക്കാനം കൊന്നക്കാപ്പറമ്പില്‍ സുധീദ്രന്‍ (50) ആണ് അറസ്റ്റിലായത്.
ഇയാളുടെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 9,86,8000-രൂപയും, ഒപ്പിട്ടു വാങ്ങിയ മൂന്ന് ചെക്കുകളും മുദ്രപത്രങ്ങളും, പണം നല്‍കിയതിന് ഈടായി വാങ്ങിയ പട്ടയവും വാഹനത്തിന്റെ ആര്‍സി ബുക്കുമടക്കം കണ്ടെടുത്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. നെടുങ്കണ്ടം സിഐ ജെര്‍ലിന്‍ വി സ്‌കറിയ, എസ്‌ഐമാരായ ലിജോ പി മണി, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സിപിഒ മാരായ മിഥുമോള്‍, എസ്‌സിപിഒമാരായ അനീഷ്, റസിയ, സതീഷ്, അനൂപ്, സാജിത് എന്നിവര്‍ പങ്കെടുത്തു.