കണ്ടാൽ ഒറിജിനല്‍ ക്രിസ്മസ് പപ്പായാണെന്ന് തോന്നും; നാകപ്പുഴക്കാർ മാത്രമെ കണ്ടുള്ളു, കാനഡയിൽ നിന്നും വന്ന ഈ സാന്താക്ലോസിനെ

തൊടുപുഴ: മഞ്ഞ് പതഞ്ഞൊഴുകും നയാഗ്രാ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നു കൈനിറയെ സമ്മാനങ്ങളുമായി വന്ന സാന്താക്ലോസിനെ കണ്ട സന്തോഷത്തിലാണ് നാകപ്പുഴക്കാർ.

കണ്ടാൽ ഒറിജിനല്‍ ക്രിസ്മസ് പപ്പായാണെന്ന് പോലും സംശയിച്ച് പോകും കാനഡയില്‍ നിന്നെത്തിയ പഞ്ചാബ് സ്വദേശിയായ അമന്‍ജിത്ത് സിങ് ജോസാനെ കണ്ടാല്‍. അത്രയ്ക്കുണ്ട് സാന്റാക്‌ളോസുമായി അമന്‍ജിത്തിനുള്ള രൂപ സാദൃശ്യം.

രണ്ടാഴ്ച മുമ്പാണ് നാകപ്പുഴയിലെ വെമ്പിള്ളി ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കായി അമന്‍ജിത്ത് സിങും ഭാര്യ ദുര്‍വീന്ദര്‍ കൗറും ഇവിടെ എത്തിയത്. സ്‌പോര്‍ട്‌സ് ആയുര്‍വേദ വിദഗ്ധനായ ഡോ. മാത്യൂസ് വെമ്പിള്ളിയുടെ മേല്‍നോട്ടത്തില്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി സാന്റാക്ലോസായി അമന്‍ജിത്ത് സിങ് വേഷമിട്ടത്.

നരച്ച താടിയും കൊമ്പന്‍ മീശയും ആകാരവടിവുമുള്ള അമന്‍ജിത്ത് സിങിന് സാന്റയോടുള്ള രൂപസാദൃശ്യം മനസിലാക്കുകയായിരുന്നു. ഒട്ടും മടിക്കാതെ തൊപ്പിയും കുപ്പായവുമായി അമന്‍ജിത്ത് സിങിന് മുന്നിലെത്തി. കാര്യം പറഞ്ഞതും അയാം ഓക്കെ……. എന്ന് പറഞ്ഞ് അമന്‍ജിത്ത് റെഡിയായി.

പിന്നെ താമസമൊന്നും വന്നില്ല. നിമിഷങ്ങള്‍ക്കകം സാന്റാക്ലോസ് റെഡിയായി. ക്രിസ്മസ് പപ്പായായി മാറിയ ഇദ്ദേഹത്തെ കണ്ട് എല്ലാവരുമൊന്ന് ഞെട്ടി. മുഖം മൂടി ധരിച്ചെത്തുന്ന സാന്റാ ക്ലോസിനെ കണ്ട് ശീലിച്ചവര്‍ക്ക് ഇതൊരു അത്ഭുത കാഴ്ചയായിരുന്നു. അത്രയേറെ രൂപസാദൃശ്യമായിരുന്നു സാന്റാക്ലോസുമായി അമന്‍ജിത്ത് സിങിനുണ്ടായിരുന്നത്.

കാനഡ ഒണ്ടാറിയോയില്‍ ഹോര്‍ട്ടി കോര്‍പ്പ് സയന്റിസറ്റാണ് ഇദ്ദേഹം. നയാഗ്രയിലാണ് ഇദ്ദേഹത്തിന്റെ ഓഫീസ്. കുടുംബത്തോടൊപ്പം വര്‍ഷങ്ങളായി കാനഡയിലാണ് സ്ഥിര താമസവും. കലശലായ നടുവ് വേദന അനുഭവിച്ചിരുന്ന അമന്‍ജിത്തും അസഹനീയമായ കാല്‍മുട്ട് വേദനയാല്‍ ബുദ്ധിമുട്ടിയിരുന്ന ഭാര്യ ദുര്‍വീന്ദര്‍ കൗറും ആയുര്‍വേദ ചികിത്സക്കായാണ് വെമ്പിള്ളി ആശുപത്രിയിലെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവും; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ

ഹൈദരാബാദ്: ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് ബ്ലേഡും പുഴുവും ലഭിച്ചതായി പരാതി. ഹൈദരാബാദിലെ...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ…നഷ്ടമായത് 20 ലക്ഷം രൂപ

മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും സൈബർ തട്ടിപ്പ്. മലപ്പുറം...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌...

സ്വർണ്ണം കടത്താൻ പഠിച്ചത് യൂട്യൂബിലൂടെ; നടി രന്യ റാവുവിന്റെ മൊഴി പുറത്ത്

ബെം​ഗളൂരു: സ്വർണ്ണം കടത്താൻ താൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പിടിയിലായ നടി...

ഇൻസ്റ്റഗ്രാമിൽ ‘പ്രണയസന്ദേശം’; എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!