യുകെയിൽ ഇ-വിസ പ്രാബല്യത്തില്‍ വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം: ഇനിയും എടുക്കാത്തവർക്ക് എന്തു സംഭവിക്കും..? എടുക്കാൻ എന്താണ് ചെയ്യേണ്ടത്…? അറിയേണ്ടതെല്ലാം

യുകെയിൽ ഇ വിസ പ്രാബല്യത്തില്‍ വരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ആണ് അവശേഷിക്കുന്നത്. ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ ഫിസിക്കല്‍ ഐഡന്റിറ്റി രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഈ പദ്ധതി ഇനിമുതൽ ഒരു തിരിച്ചറിയൽ രേഖയായി കൂടി ഉപയോഗിക്കാൻ കഴിയും.

എന്നാൽ, മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ ഇനിയും ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം. നിങ്ങള്‍ ഒരു ബി ആര്‍ പി ഉള്ള വ്യക്തിയാണെങ്കില്‍, അതല്ലെങ്കില്‍, ഏതെങ്കിലും വിധത്തിലുള്ള വിസയുള്ള ആളാണെങ്കില്‍ ഇ വിസ നിര്‍ബന്ധമായും എടുക്കേണ്ടതുണ്ട് എന്നിരിക്കെ ഇതിനു വലിയ പ്രാധാന്യമുണ്ട്.

ഇ വിസ പദ്ധതിയിൽ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കാനാവില്ല എന്നതാവും നേരിടേണ്ടിവരുന്ന ഏറ്റവും വലയ വെല്ലുവിളി. യാത്ര ചെയ്യുവാനും, ജോലിയ്ക്കും. വീടുകള്‍ വാടകയ്ക്ക് എടുക്കാനുമൊക്കെ ഇത് ഉപയോഗിക്കാന്‍ കഴിയും എന്നതിനാൽ ഇനി ഇത് പ്രാധാന്യമുള്ള തിരിച്ചറിയൽ രേഖയായി മാറാൻ സാധ്യതയുണ്ട്.

ജൂണ്‍ ഒന്നിനാണ് ഇതിനുള്ള അവസാന തീയതി. ഈ വര്‍ഷം ആദ്യം കാലാവധി തീർന്ന ഒരു ലക്ഷത്തോളം വിസകളില്‍ ഭൂരിഭാഗവും സ്റ്റുഡന്റ് വിസകളായിരുന്നു. ഇവരെല്ലാം രാജ്യം വിട്ടോ അതോ പകരം വിസ അപേക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണോ എന്നതില്‍ വ്യക്തതയില്ല. അതായത് ഏകദേശം ഏഴു ലക്ഷത്തോളം പേര്‍ ഇനിയും ഇ വിസയ്ക്കായി അപേക്ഷിക്കാനുണ്ടെന്ന് അനുമാനിക്കാം.

എന്തു ചെയ്യണം ?

ഇ വിസ എടുക്കാനായി ഇതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഒരു യുകെവിഐ അക്കൗണ്ട് ഉണ്ടാക്കുക. നിങ്ങളുടെ ബി ആര്‍ പി നമ്പറോ, വിസ ആപ്ലിക്കേഷന്‍ നമ്പറോ ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് സാധിക്കാം.

തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ബി ആര്‍പി കാര്‍ഡിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

യുകെ ഇമിഗ്രേഷന്‍ ഐ ചെക്ക് ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. അതു കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഇ വിസ ലഭ്യമാകുമ്പോള്‍ നിങ്ങളെ അറിയിക്കും. അപ്പോള്‍ അത് യുകെവിഐ അക്കൗണ്ടുമായി ബന്ധിപ്പിക്കണം.

ബിആര്‍പി ഉള്ളവാരാണെങ്കില്‍, ഇ വിസ ലഭിച്ചതിനു ശേഷവും അത് സൂക്ഷിക്കണം. നിങ്ങളുടെ ജനന തീയതി, ഈമെയില്‍ വിലാസം, യുകെ ഫോണ്‍ നമ്പര്‍ എന്നിവയും അപേക്ഷയില്‍ നല്‍കേണ്ടതുണ്ട്.

ഏകദേശം നാല്‍പത് ലക്ഷത്തോളം പേര്‍ക്ക് ഇ വിസ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. 2024 അവസാനം വരെ ഏകദേശം 32 ലക്ഷത്തോളം പേരാണ് ഇതിനായി രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു ഒരുക്ഷം പേര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

ജോലികിട്ടിയ സന്തോഷം, കല്യാണം അടുത്ത മാസം; പക്ഷെ വിധി മറ്റൊന്ന്…. അഞ്ജനയുടെ വേർപാടിൽ നടുങ്ങി ഒരു നാട്

ജോലികിട്ടിയ സന്തോഷം, കല്യാണം അടുത്ത മാസം; പക്ഷെ വിധി മറ്റൊന്ന്…. അഞ്ജനയുടെ...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം ചെന്നൈ: പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാ...

Related Articles

Popular Categories

spot_imgspot_img