കുവൈത്ത്: കുവൈത്തിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് ലൈസൻസ് നൽകുന്നത് നിർത്തിവെക്കാനുള്ള കടുത്ത തീരുമാനവുമായി വാർത്താവിനിമയ മന്ത്രാലയം. പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വരുന്നത് വരെയാണ് ഈ നിയന്ത്രണം ബാധകമാവുക. കർശന വ്യവസ്ഥകളോടെ പുതിയ മാധ്യമ നിയന്ത്രണ നിയമം തയാറാക്കുകയാണെന്ന് വാർത്ത വിനിമയ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി അറിയിച്ചു.
മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ബാധ്യസ്ഥരാണെങ്കിലും ഈ രംഗത്തെ തെറ്റായ പ്രവണതകൾ തടയാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈൻ മാധ്യമങ്ങളുടെ എണ്ണം വർധിച്ചു വരുന്നത് നിയന്ത്രിക്കുക എന്നതാണ് വാർത്താവിനിമയ മന്ത്രാലയ അധികൃതർ ലക്ഷ്യമിടുന്നത്.