ആലുവയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്
കൊച്ചി: ആലുവയിൽ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്. തായിക്കാട്ടുകരയിലെ ഐഡിയൽ സ്കൂളിന് മുന്നിൽ വെച്ചാണ് സംഘർഷമുണ്ടായത്.
ആലുവ സ്വദേശിയായ ജൈഫറിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജൈഫറിന്റെ ആദ്യ ഭാര്യയുടെ മുൻ ഭർത്താവായ അടിമാലി സ്വദേശി സുധി, ഇയാളുടെ സഹോദരൻ പെരിങ്ങാല സ്വദേശി ഉബൈദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ജൈഫറിന്റെ കുട്ടിയുടെ അവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.
കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കുന്നതിനിടെ തർക്കം രൂക്ഷമാവുകയും പിന്നാലെ ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. പ്രതികൾക്കെതിരെ ബാലനീതി നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പരിക്കേറ്റ ജൈഫറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചിയിൽ മദ്യലഹരിയിൽ യുവാവ് കാണിച്ചുകൂട്ടിയ പരാക്രമം
കൊച്ചി: മദ്യലഹരിയിൽ കൊച്ചി നഗരത്തില്‍ യുവാവിന്‍റെ പരാക്രമം ഡ്രൈവിംഗ്. ഇന്നലെ അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷ് കുമാറാണ് സംഭവത്തിലെ താരം.
കുണ്ടന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന 13 വാഹനങ്ങള്‍ ആണ്ഇ ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടാകാര്‍ മഹേഷിനെ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒടുവില്‍ മരട് പൊലീസെത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്ത് വിട്ടയച്ചു. സഹോദരിക്കും പെണ്‍സുഹൃത്തിനുമൊപ്പം കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു മഹേഷ്.
പാലക്കാട് കോസ്‌വേയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒരാളെ കാണാതായി, തിരച്ചിൽ
പാലക്കാട് കോസ്‌വേയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. ചിറ്റൂരിന് സമീപം വിളയോടി ഷണ്മുഖം കോസ്‌വേയിൽഇറങ്ങിയ രാമനാഥപുരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്.
ശ്രീഗൗതമിനൊപ്പം ഒഴുക്കിൽപ്പെട്ട അരുൺ കുമാർ എന്നവിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്. ആറു പേരടങ്ങുന്ന സംഘമാണ് വിളയോടിയിലെ കോസ്‌വേയിൽ എത്തിയത്.
മരിച്ച ശ്രീഗൗതം കോയമ്പത്തൂർ കൽപ്പകം കോളജിലെ വിദ്യാർഥിയാണ്.ചിറ്റൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ നടത്തുന്നത്.
സ്കൂബാ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട ശ്രീഗൗതമിനെ പുറത്തെത്തിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Summary: One person, Jaifar from Aluva, was injured in a clash that occurred in front of Ideal School at Thaikkattukara, Aluva.