കോഴിക്കോട് മൽസ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു സംഭവം. പുലിമുട്ടിൽ ഇടിച്ചതിനെത്തുടർന്ന് വള്ളം മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ കോഴിക്കോട് കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ മറ്റൊരു വള്ളവും മറിഞ്ഞിരുന്നു. ഗരുഡ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ അസീസ്, ഷിനു, സന്തോഷ് എന്നിവർ കടലിലേയ്ക്ക് വീണു.
ഈ സംഭവം കണ്ട മറ്റൊരു തോണിയിലുണ്ടായിരുന്നവർ കടലിൽ വീണ മൽസ്യത്തോഴിലാളികളെ രക്ഷിക്കുകയായിരുന്നു. ഹംസയ്‌ക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന മാറ്റ് ആളുകളെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് ദേശീയപാതയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറുവരി പാതയിൽ വിള്ളൽ; ഗതാഗതം താത്കാലികമായി നിര്‍ത്തി
മലപ്പുറം: ദേശീയപാതയില്‍ റോഡില്‍ വിള്ളല്‍. നിര്‍മാണം പൂര്‍ത്തിയായ പുതിയ ആറുവരി പാതയിലാണ് ചൊവ്വാഴ്ച രാവിലെ മീറ്ററുകളോളം നീളത്തില്‍ വിള്ളല്‍കണ്ടത്.തലപ്പാറ ഭാഗത്ത് ആണ് വിള്ളൽ കണ്ടത്.
വയലിന് സമീപം ഉയര്‍ത്തി നിര്‍മിച്ച റോഡിന്റെ അടിഭാഗത്തെ മണ്ണുനീങ്ങുന്നതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞദിവസം ദേശീയപാതയുടെ ഒരുഭാഗം തകര്‍ന്നുവീണ കൂരിയാടിന് അടുത്താണ് ഇപ്പോഴത്തെ സംഭവം. ഇവിടെനിന്നും നാലുകിലോമീറ്ററോളം അകലെയാണ് വിള്ളല്‍ കണ്ടെത്തിയ തലപ്പാറ പ്രദേശം.
ദേശീയപാത അധികൃതരും വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സര്‍വീസ് റോഡ് വഴിയാണ് നിലവില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്. തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ ബി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.









