നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും. പകലിനെ കുറച്ചു സമയത്തേക്ക് രാത്രിയാക്കി മാറ്റുന്ന സൂര്യ​ഗ്രഹണമാണ് ഇതിൽ ഏറെ അത്ഭുതം.

സമ്പൂർണ സൂര്യ​ഗ്രഹണത്തിലാണ് പകൽ സമയത്ത് ഭൂമി കുറച്ചുസമയത്തേക്ക് ഇരുട്ടിലാകുന്നത്. 2024 ഏപ്രിൽ എട്ടിനായിരുന്നു ഏറ്റവുമൊടുവിലായി സമ്പൂർണ സൂര്യ​ഗ്രഹണം നടന്നത്. ഇപ്പോഴിതാ, അടുത്ത സമ്പൂർണ സൂര്യ​ഗ്രഹണത്തെ പറ്റി വ്യക്തമാക്കുകയാണ് ​ഗവേഷക ലോകം.

2027 ഓഗസ്റ്റ് രണ്ടിന് അടുത്ത സമ്പൂർണ സൂര്യ​ഗ്രഹണം സംഭവിക്കും എന്നാണ് ​ഗവേഷകർ പറയുന്നത്. ആറു മിനിറ്റോളം ദൈർഘ്യമുള്ളതാകും ഈ സൂര്യ​ഗ്രഹണം. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ​ഗ്രഹണം, ആധുനിക കാലത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്നാണെന്നാണ് പറയുന്നത്. ഈ സൂര്യ​ഗ്രഹണത്തിന് ഇത്രയേറെ ദൈർഘ്യമുണ്ടാകാനും ഒരു കാരണമുണ്ട്.

2027 ഓഗസ്റ്റ് രണ്ടിന് സമ്പൂർണ സൂര്യ​ഗ്രഹണം നടക്കുന്ന സമയത്ത് ഭൂമി അഫിലിയനിൽ അഥവാ സൂര്യനിൽ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കും, ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൽ ആയിരിക്കും, ഈ സംയോജനം മൂലം ചന്ദ്രൻ പതിവിലും കൂടുതൽ സമയം സൂര്യനെ മറച്ചുവയ്ക്കും എന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.

യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവയുടെ ചില ഭാഗങ്ങളിൽ അടുത്ത സമ്പൂർണ ഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട്ദൃശ്യമാകും, നിരവധി നഗരങ്ങളെ ഈ ഗ്രഹണം ഏകദേശം ആറ് മിനിറ്റ് നേരത്തേക്ക് പൂർണ്ണ ഇരുട്ടിലാക്കും. 2114 വരെ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നതെന്നാണ് സ്പേസ് ഡോ‍ട്ട് കോം പറയുന്നത്.

അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ആരംഭിച്ച് തെക്കൻ സ്പെയിൻ, ജിബ്രാൾട്ടർ, വടക്കേ ആഫ്രിക്ക, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും സൂര്യ ഗ്രഹണം ദൃശ്യമാകും. ചെങ്കടൽ വഴി സൗദി അറേബ്യ, യെമൻ, സൊമാലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലൂടെയായിരിക്കും ഭ്രമണത്തിൻറെ പാത കടന്നുപോകുന്നത്. ഈജിപ്തിലെ ലക്സറിലായിരിക്കും ആറ് മിനിറ്റ് പൂർണ്ണ അന്ധകാരത്തിൽ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനാകുക.

ഇത്തവണയും ഇന്ത്യ സമ്പൂർണ്ണ സൂര്യഗ്രഹണത്തിൻറെ പാതയിലായിരിക്കില്ല. എന്നിരുന്നാലും, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെ മിക്ക ഇന്ത്യൻ നഗരങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമാകും. 2027 ഓഗസ്റ്റ് 2 ന് വൈകുന്നേരം 4:30 ഓടെ ഇന്ത്യയിലെ ആളുകൾക്ക് ഭാഗിക ഗ്രഹണം കാണാൻ കഴിയുമെന്നും ഇത് സൂര്യാസ്തമയം വരെ നീണ്ടുനിൽക്കുമെന്നും ടൈം ആൻഡ് ഡേറ്റ് ഡോട്ട് കോം പറയുന്നു.

സമ്പൂർണ സൂര്യഗ്രഹണം ഇങ്ങനെ:

സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം എന്നു പറയുന്നത്. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യൻറെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യൻറെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.

English Summary

One of nature’s most fascinating phenomena is the solar and lunar eclipses. Among them, the solar eclipse is particularly awe-inspiring, as it briefly turns day into night

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളേജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 ആ​ഗസ്റ്റ് 15ന്

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളേജും മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ...

Other news

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ അടക്കയാണേൽ മടിയിൽ വെക്കാം എന്ന പഴമൊഴിയെ തിരുത്തുന്നതാണ്...

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ അഹമ്മദാബാദ്: കാമുകിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ സിആർപിഎഫ് കോൺസ്റ്റബിൾ കൊലപ്പെടുത്തി....

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന്...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

Related Articles

Popular Categories

spot_imgspot_img