web analytics

രാജ്യത്ത് ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി; 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ഡൽഹി: പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. 37 വയസ്സുള്ള ഡ്രൈവർ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ഗില്ലിൻ-ബാരെ സിൻഡ്രോം അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി.

രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപൂർവ നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ് എന്ന് പറയുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്.

കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ ബലഹീനത, കൈകാലുകളിൽ മരവിപ്പ്, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവയും ഉണ്ടാകാം.

പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കും.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം ഇന്നത്തെ ദിവസം ചില...

​സി.എ കോട്ടിട്ട ‘മൂസത്’; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ!

​സി.എ കോട്ടിട്ട 'മൂസത്'; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ! ഗുരുവായൂർ:...

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു പൂമാല: ഇടുക്കി ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img