യു.കെ.യെ ഞെട്ടിച്ച് സ്‌കൂൾ ബസ് അപകടം…!
യു.കെ.യിൽ സ്‌കൂൾ വാഹനം അപകടത്തിൽ പെട്ട് ഒരു കുട്ടി മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സോമർസെറ്റിലെ വെഡ്ഡൺ ക്രോസിങ്ങിന് സമീപം കട്ടകോംബ് കുന്നിലാണ് അപകടം നടന്നത്.
അപകട സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്ന അഗ്നിരക്ഷാസേനയിലെ അംഗം സന്ദർഭോചിതമായി ഇടപെട്ടത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. 70 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
താഴ്ച്ചയിലേക്ക് മറിഞ്ഞ ബസിൽ നിന്നും എല്ലാവരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. 21 പേർക്ക് മാത്രമാണ് പരിക്കേറ്റത് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബാക്കിയുള്ളവരെ പ്രദേശത്തെ വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റി.
20 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൂടുതൽ അഗ്നിരക്ഷാ സേനകളെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മൂന്ന് എയർ ആംബുലൻസും 20 ആംബുലൻസുകളും സ്ഥലത്ത് എത്തിച്ചു.
അപകടത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു. പറയാൻ വാക്കുകളില്ല എന്നാണ് അദ്ദേഹം അപകടത്തെക്കുറിച്ച് പറഞ്ഞത്.
അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വിവരങ്ങൾ അറിയാവുന്നവർ സമീപിക്കണമെന്നും അധികൃതർ അറിയിച്ചു.
സോഷ്യൽമീഡിയ ഇളക്കിമറിച്ച കുഞ്ഞ് അമരക്കാരൻ
വള്ളംകളിയുടെ ആവേശം മലയാളികൾക്ക് പുതുമയല്ല. സ്ഥലത്തെ പ്രമാണിമാർ വള്ളത്തിൻ്റെ അമരത്തും കയറും.
എന്നാൽ, ഇൻ ഡൊനീഷ്യയിലെ ഒരു കുഞ്ഞമരക്കാരൻ വള്ളത്തുഞ്ചത്തുനിന്ന് തലയെടുപ്പോടെ നടത്തിയ നൃത്തച്ചുവടുകൾ ഒപ്പമുള്ള തുഴച്ചിൽക്കാരെ മാത്രമല്ല, ലോകത്തെയാകെ ആനന്ദനൃത്തം ചവിട്ടിച്ചു.
റയ്യാൻ അർക്കാൻ ധിഖ എന്ന പതിനൊന്നുകാരനാണ് ഒരു റീലിലൂടെ ലോകത്താകെ ഇളക്കി മറിച്ചത്. ജനുവരിയിലാണ് റിയാവിൽ പരമ്പരാഗത വള്ളംകളിയായ പാക്കു ജലൂർ നടന്നത്.
Summary:
A school vehicle met with an accident in the UK, resulting in the death of one child and injuries to 21 others. The incident occurred near Wedmore Crossing at Cuttcombe Hill in Somerset.