കാസർകോട്: പഞ്ചിക്കലില്‍ സ്കൂള്‍ വരാന്തയില്‍ നിന്ന് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശ്രീ വിഷ്ണു മൂര്‍ത്തി എയുപി സ്കൂള്‍ വരാന്തയിൽ നിന്നാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.(one day old baby was found in school corridor)
കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വസ്ത്രത്തില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയെ ആദ്യം കണ്ടത്. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് എത്തി കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നങ്ങളൊന്നുമില്ല.
കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് പഞ്ചിക്കല്‍. കര്‍ണാടകയില്‍ നിന്ന് എത്തിയ ആരെങ്കിലുമാണോ കുട്ടിയെ ഉപേക്ഷിച്ചതെന്ന കാര്യം പരിശോധിച്ച് വരികയാണ് പോലീസ്.