15 വർഷം പൂർത്തിയായതോടെ രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച വാഹനങ്ങൾ പൊളിക്കേണ്ടതിൽ ഇളവുതേടിയ ആരോഗ്യ വകുപ്പിനെ തള്ളി നിയമ വകുപ്പ്. കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് കാട്ടിയാണ് ആവസ്യം നിരസിച്ചത്. ഇതോടെ പുതിയ വാഹനങ്ങൾ വാങ്ങാൻ കോടിക്കണക്കിന് രൂപ ആരോഗ്യ വകുപ്പ് ചെലവിടേണ്ടി വരും. മലിനീകരണം കുറയ്ക്കുന്നതിനുള്ള കേന്ദ്ര ചട്ടങ്ങളുടെ ഭാഗമായാണ് വിവിധ വകുപ്പുകളുടെ കൈയ്യിലുള്ള പഴയ വാഹനങ്ങൾ പൊളിയ്ക്കാൻ തീരുമാനമായത്. എന്നാൽ അംഗീകൃത പൊളിയ്ക്കൽ കേന്ദ്രങ്ങൾ സംസ്ഥാനത്തില്ലാത്തതിനാൽ അതുവരെ ആരോഗ്യ വകുപ്പ് ഇളവ് തേടിയെങ്കിലും ഫലമുണ്ടായില്ല.
Read also: ഇടുക്കി കുട്ടിക്കാനത്ത് ഓട്ടത്തിനിടെ തീപിടിച്ച ബൈക്കിൽ നിന്നും അദ്ഭുതകരമായി യുവാവ് രക്ഷപെട്ടു