web analytics

സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു

സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു

കൊച്ചി: ലഹരിക്കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് മലയാളം ചാനലുകൾ വാർത്ത പുറത്തുവിട്ടത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. എന്നാൽ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും, തെളിവുകൾ ശേഖരിക്കുന്നതേയുള്ളൂ എന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തന്നെ ക്യാമറക്ക് മുന്നിൽ പറഞ്ഞെങ്കിലും, പറ്റിയ അബദ്ധം പുറത്തറിയാതിരിക്കാൻ അതെല്ലാവരും ചേർന്ന് മുക്കി. ഇന്നുവരെ ഈ പിഴവ് ആരും തിരുത്തിയിട്ടില്ലെന്നതും കൗതുകമാണ്. രണ്ടു മാസത്തിനിപ്പുറം ഇതേ അബദ്ധം വീണ്ടും ആവർത്തിച്ചിരിക്കുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്തുവെന്ന് ആയിരുന്നു ചൊവ്വാഴ്ച ചാനലുകൾ നൽകിയ വലിയ ബ്രേക്കിംഗ് ന്യൂസ്.

പ്രമുഖ പത്രങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളെല്ലാം ഈ ചാനലുകളെ കോപ്പിയടിക്കുകയും ചെയ്തു എന്നത് ഏറെ ശ്രദ്ധേയമാണ്. “സ്വന്തം റിപ്പോർട്ടർമാരെ ഫീൽഡിൽ അയച്ച് എല്ലാം നേരിട്ട് പരിശോധിച്ച് ഉറപ്പാക്കി മാത്രം റിപ്പോർട്ട് ചെയ്യും” എന്ന് ഈയിടെ വൻ പരസ്യം ചെയ്ത മലയാള മനോരമ, കൂടാതെ മാതൃഭൂമിതുടങ്ങിയ മുഖ്യധാരക്കാരുടെ എല്ലാം ഓൺലൈനുകൾ അതേപടി ഈ വ്യാജവാർത്ത ഏറ്റെടുത്തു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം സൗബിൻ ഷാഹിർ പുറത്തുവന്ന് അദ്ദേഹത്തിന് തന്നെ വിശദീകരിക്കേണ്ടി വന്നു, പൊലീസ് തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന്. ഇതിൻ്റെ വീഡിയോ പ്രമുഖ ചാനലുകളുടെയെല്ലാം യൂട്യൂബിൽ ഇപ്പോഴുമുണ്ട്. അറസ്റ്റൊന്നും ചെയ്തിട്ടില്ല, “നമ്മുടെ കയ്യിലുള്ള രേഖകളെല്ലാം കൊടുത്തിട്ടുണ്ട്, വേറൊരു തെറ്റിദ്ധാരണയും അവർക്ക് ഉണ്ടായിട്ടില്ല”, എന്നാണ് സൗബിൻ മാധ്യമങ്ങളോട് വിശദീകരിച്ചത്.

അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതോടെ പഴിയെല്ലാം പൊലീസിൻ്റെ തലയിലിട്ടാണ് ചാനലുകൾ തിരുത്തിയത്. അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് നേരത്തെ അറിയിച്ചെന്നും എന്നാൽ പിന്നീട് പൊലീസ് തിരുത്തിയെന്നും ആണ് ഇപ്പോൾ വിശദീകരണം. അതിന് രണ്ട് മണിക്കൂർ മുമ്പത്തെ, അറസ്റ്റു ചെയ്തുവെന്ന് വിശദീകരിക്കുന്ന ‘റിപ്പോർട്ടർ ലൈവുകൾ’ ഇപ്പോഴും യൂട്യൂബിൽ കാണാം. ചില ഓൺലൈനുകളാകട്ടെ ആദ്യ വാർത്ത എഡിറ്റ് ചെയ്ത്, ‘അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു’ എന്ന മട്ടിൽ വളരെ നിഷ്കളങ്കമായി വിശദീകരിച്ച് കൈകഴുകി. എന്നാൽ ലിങ്കിൽ ഇപ്പോഴും ആദ്യം അപ്ലോഡ് ചെയ്ത ‘അറസ്റ്റ് വാർത്ത’യുടെ തലക്കെട്ട് കാണാം എന്നതാണ് വസ്തുത. ദേശാഭിമാനി പോലെ ചില മാധ്യമങ്ങളഅ‍ ആദ്യ വാർത്ത പൂർണമായി പിൻവലിച്ചതായി ലിങ്കിൽ ക്ലിക്ക് ചെയ്താൽ മനസിലാകും.

പഴയ സിനിമകളിലെ പോലെ ‘യൂ ആർ അണ്ടർ അറസ്റ്റ്’ എന്ന് പ്രതിയെ നോക്കി തൊണ്ടപൊട്ടി വിളിച്ചു പറയുന്നതല്ല അറസ്റ്റെന്നും, അത് ഒട്ടേറെ നടപടിക്രമങ്ങളിലൂടെ കടന്നുപോയി കോടതിയെ വരെ അറിയിച്ച് ചെയ്യുന്ന പ്രക്രിയ ആണെന്നും, ഒരിക്കൽ ചെയ്താൽ പിന്നെ തിരുത്താൻ കഴിയില്ല, എന്നുമുള്ള വസ്തുത പക്ഷെ പ്രേക്ഷകർക്ക് അറിയില്ല എന്ന മട്ടിൽ പറഞ്ഞൊഴിയാനാണ് ചില മാധ്യമപ്രവർത്തകരുടെ ശ്രമം. ആവർത്തിക്കുന്ന ഇത്തരം അബദ്ധങ്ങൾക്ക് കാരണം ചാനലുകൾ തമ്മിലുള്ള മത്സരമാണ്. ആദ്യം വാർത്ത നൽകാൻ തലപ്പത്ത് നിന്നുള്ള സമ്മർദം ഫീൽഡിലുള്ള റിപ്പോർട്ടർമാർക്ക് പലപ്പോഴും താങ്ങാനാവുന്നില്ല എന്നതാണ് യാഥാർഥ്യം. ഒരു ചാനൽ ബ്രേക്കിങ് ന്യൂസ് അടിച്ചാൽ അത് അബദ്ധമാണോ എന്നുപോലും പരിശോധിക്കാതെ, കോപ്പിയടിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഫീൽഡിൽ നിൽക്കുന്ന റിപ്പോർട്ടറോട് പോലും ചോദിക്കാതെയാണ് ഇതൊക്കെ ചെയ്യുന്നത്. അബദ്ധമായാൽ പഴിയെല്ലാം റിപ്പോർട്ടർക്കാകും എന്ന സ്ഥിതിയുമുണ്ട്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആണ് നിർദേശം. മരട് പൊലീസാണ് നോട്ടീസ് നൽകിയത്. സൗബിൻ ഷാഹിറിന് പുറമേ സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

നിർമാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ കേസെടുത്തത്. സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനൽകിയില്ല എന്നായിരുന്നു സിറാജ് വലിയതറ പരാതിയിൽ ആരോപിച്ചത്.

കേസിൽ വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ സിറാജ് സിനിമയ്ക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യമായി നല്‍കാതിരിക്കുകയും ഇതുമൂലം ഷെഡ്യൂളുകള്‍ മുടങ്ങുകയും ഷൂട്ടിങ് നീണ്ടു പോവുകയും ചെയ്‌തെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.ആഗോള തലത്തിൽ 235 കോടിയിലധികം രൂപ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്.

ENGLISH SUMMARY:

On Tuesday, several news channels aired major breaking news claiming that actor Soubin Shahir had been arrested in connection with the ‘Manjummel Boys’ movie case after being summoned for questioning.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

മഞ്ഞിൽ പുതഞ്ഞ് മൂന്നാർ: താപനില മൈനസിലേക്ക്; വിനോദസഞ്ചാരികളുടെ ഒഴുക്ക്

തൊടുപുഴ: ഇടുക്കിയിലെ മലനിരകളിൽ കൊടുംശൈത്യം തുടരുന്നു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മൂന്നാറിലെ...

ഉദ്ഘാടനത്തിന് പിന്നാലെ പൂട്ട്: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് കലക്ടർ തടഞ്ഞു;അനുമതിയില്ലെന്ന് കണ്ടെത്തൽ

തൊടുപുഴ: ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ...

‘ജയ്ഹിന്ദ്’ വിളിച്ചു, പിന്നാലെ ചിരിയടക്കാനാവാതെ പൊട്ടിച്ചിരിച്ചു; വർക്കല നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ

വർക്കല: നഗരസഭയിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതവും കൗതുകകരവുമായ...

Related Articles

Popular Categories

spot_imgspot_img