500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി

അയൽക്കൂട്ടത്തിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്നത് 500 രൂപയുടെ 31 വ്യാജനോട്ടുകൾ

500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി

കോഴിക്കോട്: ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഇന്ത്യൻ കറൻസിയിൽ 500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി. ജൂൺ 20-ന് നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിന്റെ കുറ്റിയിൽതാഴം ശാഖയിൽ

സ്ഥലത്തെ അയൽക്കൂട്ടത്തിന്റെ പേരിൽ സേവിങ്സ് ബാങ്ക് നിക്ഷേപമുള്ള അക്കൗണ്ടിലേക്ക് അടക്കാനായി കൊണ്ടുവന്ന കറൻസിയിലാണ് വ്യാജനോട്ടുകൾ കണ്ടെത്തിയത്. വ്യാജനോട്ടുകൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ ഒന്നാംതീയതി നിക്ഷേപത്തിൽ കുറവുള്ള 15,500 രൂപ സഹകരണ ബാങ്ക് അധികൃതരുടെ നിർദേശത്തെത്തുടർന്ന് അയൽക്കൂട്ടത്തിലെ അംഗം അടച്ചിരുന്നു.

പണവുമായി എത്തിയ അയൽക്കൂട്ടത്തിലെ അംഗത്തിന് വർഷങ്ങളായി ഇതേ സഹകരണ ബാങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉള്ളയാളാണ്. ഇത് കൂടാതെ ഇവർ സ്വർണപണ്ടങ്ങളും പണയം വെച്ചിട്ടുമുണ്ട്.

അയൽക്കൂട്ടത്തിന്റെ കൊമ്മേരി മുക്കണ്ണിതാഴത്തുള്ള അംഗത്തിന് വ്യാജനോട്ടുകൾ എവിടെനിന്ന് ലഭിച്ചു എന്നത് സംബന്ധിച്ചുള്ള പോലീസ് അന്വേഷണം തുടരുകയാണ്.

ബാങ്കിലേക്ക് കൊണ്ടുവന്ന 54,400 രൂപയിലാണ് 31 വ്യാജനോട്ടുകൾ ജീവനക്കാർ കണ്ടെത്തിയത്. സഹകരണ ബാങ്കിന്റെ ജനറൽ മാനേജരുടെ പരാതിയിൽ ജൂലായ് രണ്ടിന് കസബ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഏതും ഫോൺ വിറ്റാലും കിട്ടും 40,000; പെരുമ്പാവൂരിലേക്ക് കള്ളനോട്ട് ഒഴുകുന്നു; കേസ് ഏതായാലും ഇതര സംസ്ഥാന തൊഴിലാളികളെ ജാമ്യത്തിലിറക്കുന്ന യുവാവിന്റെ പണി…

പെരുമ്പാവൂർ: കള്ളനോട്ടുമായി പെരുമ്പാവൂരിൽ പിടികൂടിയ ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലിം മണ്ഡൽ ഇന്ത്യയിൽ 18 വർഷമായി താമസിക്കുന്നതായി റൂറൽ ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികാര്യങ്ങൾ സമ്മതിച്ചത്.

ബംഗാളിൽ നിന്നാണ് ഇയാൾ ഇന്ത്യൻ പാസ്പോർട്ടും, ആധാർ കാർഡും എടുത്തത്. പാസ്പോർട്ടിൽ ബംഗ്ലാദേശ് വിസ പതിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പ്രധാനമായും പ്രതി ബംഗ്ലാദേശിൽ പോയി വന്നിരുന്നത്.

ഇന്ത്യക്കാരനാണെന്ന് തെളിയിക്കാനുള്ള മാർഗ്ഗമായിരുന്നു ഇത്.
ഇവിടെ നിന്ന് ഇയാൾ മോഷ്ടിക്കുന്ന ലാപ് ടോപ്പ്, മൊബൈൽ എന്നിവ ബംഗ്ലാദേശിൽ വിൽപ്പന നടത്തും.

ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാതിരിക്കാനുള്ള മാർഗ്ഗം കൂടിയായിരുന്നു അത്. ഒരു മൊബൈൽ ഫോണിന് 40000 രുപ വരെ ലഭിക്കും. കള്ളനോട്ടാണ് കൈമാറുക.

ഇത്തരത്തിൽ ലഭിച്ച 17 അഞ്ഞൂറിൻ്റെ നോട്ടുകളാണ് റൂറൽ ജില്ലാ പോലീസും, ആലപ്പുഴ റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്.

നിരവധി വ്യാജനോട്ടുകൾ ഇന്ത്യയിൽ വിതരണം ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്. നോട്ട് അടിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിലെത്തിച്ചിട്ടുണ്ട്.

അമ്പതോളം മൊബൈൽ ഫോണുകൾ ഒരുമിച്ചാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്. അവിടെ നിന്ന് ബംഗ്ലാദേശിൽ അച്ചടിക്കുന്ന വ്യാജനോട്ടുമായി ഇന്ത്യയിലെത്തും.

പെരുമ്പാവൂർ ഭാഗത്ത് വിവിധ കേസുകളിൽ പിടിയിലാകുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ ഇയാൾ ജാമ്യത്തിലെടുത്തിട്ടുണ്ട്. സലിം മണ്ഡലിൻ്റെ അമ്മ റൊജീന (52) കൂടെ അനധികൃതമായി താമസിക്കുന്നുണ്ടായിരുന്നു.

ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു റേപ്പ് കേസിൽേ നേരത്തെ സലിമിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതിക്ക് ഇവിടെ സഹായം ചെയ്ത് നൽകിയവർ നിരീക്ഷണത്തിലാണ്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ

എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി.എം റാസിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

English Summary:

On June 20, 31 counterfeit ₹500 Indian currency notes were detected at the Kuthirithazham branch of a prominent cooperative bank in the city. The fake notes were found among cash brought in for deposit into a savings account held in the name of a local neighborhood association. Police have taken the counterfeit notes into custody.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

Related Articles

Popular Categories

spot_imgspot_img