പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസ്സുകാരന് നേരെ പിതാവിന്റെ ക്രൂരത. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി റിപ്പോർട്ട് പോലീസിന് കൈമാറി.
കുട്ടിയുടെ പിതാവ് ലഹരിക്ക് അടിമയാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.
പത്തനംതിട്ട കൂടലിലാണ് സംഭവം. പൊലീസിൽ അറിയിക്കാൻ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് കൂടൽ പൊലീസിന് കൈമാറുകയായിരുന്നു.
നിലവില്‍ പരാതി കൂടല്‍ പൊലീസിന്റെ പരിഗണനയിലാണ്. ദൃശ്യങ്ങളിലുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
പരാതിപ്പെട്ടത് അടുത്ത ബന്ധുക്കള്‍ തന്നെയാണ്. അതിനാല്‍ അവരും വിഷയത്തിൽ പരസ്യമായി പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
വിവരങ്ങള്‍ പരിശോധിച്ച് സി ഡബ്ല്യൂ സി നല്‍കിയ വീഡിയോ അടക്കം കണക്കിലെടുത്ത് മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ്.