തിരുവനന്തപുരത്ത് വലയിൽ മീനുകൾക്കൊപ്പം കുടുങ്ങിയ കൂറ്റൻ കടലാമയെ ഒരു ലക്ഷം രൂപയുടെ വല മുറിച്ച് തിരികെ കടലിൽ വിട്ട് മത്സ്യത്തൊഴിലാളികൾ മാത്യകയായി.
വെട്ടുകാട് കടലിൽ കമ്പവലയുപയോഗിച്ച് മീൻപിടിത്തം നടത്തുകായിരുന്ന ബീമാപളളി സ്വദേശി അബുബേക്കറിന്റെ വലയിലാണ് നെത്തോലി മീനിന് ഒപ്പം ആമയും കുടുങ്ങിയത്.
തുടർന്ന് ഒരുലക്ഷത്തോളം രൂപ വിലയുളള വല മുറിച്ചാണ് ആമയെ പുറത്തെടുത്ത് കടലിലേക്ക് തളളിവിട്ടത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം കോ- ഓർഡിനേറ്റർ അജിത് ശംഖുംമുഖത്തിനെ തൊഴിലാളികൾ ഈ വിവരം അറിയിച്ചു. തുടർന്നാണ് വലമുറിച്ച് കടലിലേക്ക് തിരികെ വിട്ടത്.