web analytics

റഷ്യൻ സർക്കാരിന് കീഴിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലിക്ക് 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും; ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം; മോഹന വാ​ഗ്ദാനത്തിൽ വീണത് സഹോദരങ്ങളടക്കം മൂന്ന് മലയാളികൾ; ഇപ്പോൾ ജോലി റഷ്യൻ യുദ്ധമുഖത്ത്; ഒരാൾക്ക് വെടിയേറ്റു

ന്യൂഡൽഹി: റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും. തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളാണ് റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയത്. ഒരാൾക്ക് വെടിയേറ്റതായും വിവരമുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് (24) റ്റിനു (25), വിനീത് (24) എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസികളാണ് അടച്ചുപൂട്ടിയത്. റഷ്യൻ സർക്കാരിന് കീഴിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലികളായിരുന്നു വാഗ്ദാനം. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്നും ഉറപ്പുനൽകി. 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇവർ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്.

തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്. മനുഷ്യക്കടത്ത് എന്നാണ് ബന്ധുക്കളുടെ ആരോപണം. മികച്ച ശമ്പളവും ജോലിയും വാ​ഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. റഷ്യയിലെത്തിയ ഇവർ ആദ്യത്തെ ഒരാഴ്ച വീട്ടിലേക്ക് ഫോൺ വിളിക്കുകയും കുടുംബത്തോട് സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.

അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം
ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്ത ശേഷം 15 ദിവസത്തോളം സൈനിക പരിശീലനം നൽകിയതായും ബന്ധുക്കൾ പറയുന്നു.

ട്രെയിനിം​ഗിന് ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു. ഇതിനിടെയാണ് യുദ്ധം നടന്ന സ്ഥലത്ത് വച്ച് പ്രിൻസിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതോടെ മൂന്ന് പേർ തമ്മിലും ആശയവിനിമയം നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് ചികിത്സയിലിരിക്കെ ഫോൺ ലഭ്യമായതോടെയാണ് പ്രിൻസ് വീട്ടിലേക്ക് ബന്ധപ്പെട്ടതും സംഭവവികാസങ്ങൾ ബന്ധുക്കളെ അറിയിച്ചതും.

തൊഴിൽ വാഗ്ദാനം ചെയ്‌ത് റഷ്യയിലെത്തിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് ഏജന്റുമാർ നിർബന്ധപൂർവ്വം പാസ്പോർട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി യുദ്ധം നടക്കുന്ന ഇടങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നതായി ബന്ധുക്കൾ പറയുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും അബുദാബി: അബുദാബിയിലെ അൽ ദഫ്റ...

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ കണ്ണൂർ: ക്രിമിനൽ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

ഉദ്ഘാടനത്തിന് പിന്നാലെ പൂട്ട്: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് കലക്ടർ തടഞ്ഞു;അനുമതിയില്ലെന്ന് കണ്ടെത്തൽ

തൊടുപുഴ: ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ...

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ കോഴിക്കോട്: ലഹരിക്കടിമയായ മകനെ...

Related Articles

Popular Categories

spot_imgspot_img