ഐഐടി പ്രവേശനം ഉൾപ്പെടെ മത്സരപരീക്ഷകൾക്ക് മികച്ച കോച്ചിങ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; FIIT JEE വിദ്യാർത്ഥിക്ക് 4.81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി: ഐഐടി പ്രവേശനം ഉൾപ്പെടെ മത്സരപരീക്ഷകൾക്ക് മികച്ച കോച്ചിങ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസിൽ വിദ്യാർത്ഥിക്ക് 4.81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി.The Ernakulam District Consumer Disputes Redressal Court ordered the student to pay compensation of Rs 4.81 lakh in the case of cheating by offering better coaching for competitive exams including IIT admission

തൃപ്പൂണിത്തുറ സ്വദേശി ബിജോയ് എസ്., ആണ് എറണാകുളത്ത് പ്രവർത്തിക്കുന്ന FIIT JEE Ltd എന്ന സ്ഥാപനത്തിനെതിരെ കോടതിയെ സമീപിച്ചത്.

മകൻ കേശവ് ബി.നായർക്കു വേണ്ടി ഫീസിനത്തിൽ ചിലവാക്കിയ തുക തിരികെ നൽകാത്തതിൻ്റെ പേരിലാണ് കോടതി ഇടപെടൽ.

ഐഐടി, എൻഐടി പ്രവേശന പരീക്ഷയ്ക്ക് തയാറെടുത്ത കേശവ്, സ്ഥാപനത്തിൻ്റെ പരസ്യം കണ്ടാണ് ചേർന്നത്. ഫീസായി 4,66,870/- രൂപയും ഒടുക്കി.

എന്നാൽ വാഗ്ദാനം ചെയ്ത നിലവാരം കോഴ്സിനില്ലെന്ന് വൈകാതെ ബോദ്ധ്യപ്പെട്ടു. ഫീസ് തിരികെ ആവശ്യപ്പെട്ട് പലവട്ടം സമീപിച്ചെങ്കിലും നൽകാൻ എതിർകക്ഷി തയ്യാറായില്ല. തുടർന്ന് മറ്റൊരു സ്ഥാപനത്തിൽ ചേർന്നു.

എതിർകക്ഷികളുടെ പ്രവർത്തി മൂലം ധനനഷ്ടവും മനക്ലേശവും ഏറെ അനുഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

“രക്ഷാകർത്താക്കളെ ചൂഷണം ചെയ്യുകയും വിദ്യാർത്ഥികളുടെ പ്രതീക്ഷകൾ തകർക്കുകയുമാണ് എതിർകക്ഷികൾ ചെയ്തതെന്ന് കോടതി വിലയിരുത്തി. ക്ലാസുകൾ യഥാസമയം ആരംഭിക്കാത്തതും നിലവാരമില്ലാത്തതും മൂലം കുടുംബം ഏറെ മന:ക്ലേശവും അനുഭവിച്ചു”-

ഇങ്ങനെ എതിർകക്ഷികളുടെ സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാരരീതിയും തെളിയിക്കപ്പെട്ട സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുക മാത്രമാണ് അഭികാമ്യമെന്ന് കണ്ടെത്തിയ കോടതി, ഫീസായി അടച്ച തുകയിൽ നിന്ന് 3,66,870/- രൂപ തിരിച്ചു നൽകാനും, കൂടാതെ ഒരുലക്ഷം നഷ്ടപരിഹാരമായും, 15,000/- കോടതി ചെലവായും നൽകാനാണ് നിർദേശിച്ചത്.

45 ദിവസത്തിനകം എതിർകക്ഷികൾ തുക പരാതിക്കാരനു നൽകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ.പി.ആർ. ജയകൃഷ്ണൻ ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ്-85 അന്തരിച്ചു

വൈക്കം: പള്ളിപ്പുറത്തുശ്ശേരി, ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ ( സ്റ്റേറ്റ് ബാങ്ക് ഓഫ്...

രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട കേസ് നല്‍കി പി.സരിന്‍

രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട കേസ് നല്‍കി പി.സരിന്‍ കോഴിക്കോട്: ലൈംഗികാരോപണമുന്നയിച്ച ട്രാന്‍സ് വുമണ്‍...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ ദുരൂഹത

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ...

കെ പി ഫ്ലവറല്ലടാ, ഫയർ

കെ പി ഫ്ലവറല്ലടാ, ഫയർ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച്...

Related Articles

Popular Categories

spot_imgspot_img