ഒബ്രോണം; ഒബ്രോണിൽ “ഒരുമയുടെ ഓണാഘോഷം”
കൊച്ചി: കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് മുന്നോടിയായി കൊച്ചിയിലെ ഒബ്രോൺ മാൾ വിപുലമായ കലാ-സാംസ്കാരിക പരിപാടികളുമായി ഒരുക്കം പൂർത്തിയാക്കി.ഒബ്രോണം “ഒരുമയുടെ ഓണാഘോഷം” എന്ന പേരിൽ നടക്കുന്ന പ്രത്യേക ഓണാഘോഷങ്ങൾക്ക് ആഗസ്റ്റ് 26-ന് അത്തം ദിവസം തുടക്കമാകും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ സലാം ബാപ്പുവും നടി ആൻ മരിയയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
സമ്മാനങ്ങളും ഓഫറുകളും
ആഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്ക് മാളിൽ എത്തുന്ന ഓരോ ദിവസവും വൈവിധ്യമാർന്ന സമ്മാനങ്ങൾ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മാവേലിയോടൊപ്പം നടക്കുന്ന പകിടകളികളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും.
വിവിധ ബ്രാൻഡുകളും ഷോപ്പുകളും നൽകുന്ന ഗിഫ്റ്റ് വൗച്ചറുകൾ,
ഡിസ്കൗണ്ട് കൂപ്പണുകൾ,
പ്രത്യേക ഓഫറുകൾ എന്നിവ സന്ദർശകർക്ക് ഒരുക്കിയിരിക്കുന്നു.
മാളിലെ എല്ലാ ഷോപ്പുകളിലും 10 മുതൽ 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാക്കും.
കലാ-സാംസ്കാരിക മേളകൾ
ഓണം ദിനങ്ങളിൽ, കേരളത്തിന്റെ സാംസ്കാരിക പൈതൃകവും വിനോദവും ഒന്നിച്ചു കലരുന്ന വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും:
ക്ലാസിക്കൽ നൃത്തോത്സവം
ചെണ്ടമേളം
പുലിക്കളി
മ്യൂസിക്കൽ നൈറ്റ്
കോമഡി ഷോ
പൂക്കള മത്സരം
കൈകൊട്ടിക്കളി മത്സരം
ചാക്യാർ കോമഡി
ഫാഷൻ ഷോ തുടങ്ങിയവ
ഇതിലൂടെ, കേരളത്തിനകത്തും പുറത്തുനിന്നും വരുന്ന കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകും ഒബ്രോൺ മാൾ.
സിനിമ-സംഗീത ലോകത്തെ താരങ്ങൾ
ഓണാഘോഷങ്ങൾക്ക് നിറംപകരാൻ നിരവധി ചലച്ചിത്ര-സംഗീത മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.
റോൺസൺ വിൻസെന്റ്, ശങ്കർ, ആഷിക് അബു, അശോകൻ, രമ്യ പണിക്കർ, ആൻ മരിയ, മീനാക്ഷി, ലത ദാസ്, ഗൗതം കൃഷ്ണ, അശ്വതി, സലാം ബാപ്പു, ആർ.എസ് വിമൽ, പൊളി വടക്കൻ, ബാദുഷ, സംഗീത സംവിധായകൻ ഫൈസൽ ഫൈസി, കവടിയാർ ധർമ്മൻ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് എന്നിവരാണ് വിവിധ ദിവസങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത്.
പാർട്ടി ഹാൾ & പ്രത്യേക പരിപാടികൾ
ഒബ്രോൺ മാളിന്റെ അഞ്ചാം നിലയിൽ നവീകരിച്ച പാർട്ടി ഹാളിൽ തിരുവോണ ദിനത്തിൽ പ്രത്യേക കലാപരിപാടികളും സംഘടിപ്പിക്കും. പൊതുപരിപാടികൾക്കായി ഹാൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓണക്കാലത്തെ സന്തോഷവും കൂട്ടായ്മയും ആസ്വദിക്കാൻ കൊച്ചിയിലെ ഒബ്രോൺ മാൾ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന “ഒരുമയുടെ ഓണാഘോഷം”, കലയും വിനോദവും ഷോപ്പിംഗും സമ്മാനങ്ങളും ഒരുമിച്ച് അനുഭവിക്കാനുള്ള മികച്ച വേദിയായിരിക്കും.
English Summary :
Kochi’s Oberon Mall is hosting “Orumayude Onam” from August 26 with cultural shows, musical nights, fashion shows, celebrity appearances, and shopping discounts up to 60%.