കെ രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച സാഹചര്യത്തിൽ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. (OR Kelu likely to replace K Radhakrishnan as minister;)
പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളാണ് ഒ ആര്‍ കേളു. സിപിഎം സംസ്ഥാന സമിതിയില്‍ ഇടം നേടുന്ന പട്ടിക വര്‍ഗത്തില്‍ ആദ്യ നേതാവു കൂടിയാണ് അദ്ദേഹം. മന്ത്രിസ്ഥാനത്തേക്ക് കേളുവിനാണ് ആദ്യ പരിഗണനയെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ്, തരൂര്‍ എംഎല്‍എ പിപി സുമോദ്, കോങ്ങാട് എംഎല്‍എ ശാന്തകുമാരി തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന് എട്ട് എംഎല്‍എമാരാണ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലുള്ളത്.
Read More: രാഹുൽ പാലക്കാട്ടേക്ക്, ചേലക്കരയിൽ പരിഗണന രമ്യാ ഹരിദാസിന്; സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്