പത്തനംതിട്ട: തിരുവനന്തപുരം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സര്‍വകലാശാലയ്ക്കാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. (Nursing student Ammu’s death; Health Minister veena George ordered an investigation)
സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. വിദ്യാർത്ഥിനി ജീവനൊടുക്കിയത് വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ മൂലമെന്നാണ് പോലീസ് നൽകുന്ന വിവരം. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ ചിലര്‍ ഇതിനെ എതിർത്തു.
സംഭവത്തിൽ അമ്മുവിന്‍റെ പിതാവ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. തർക്കമുണ്ടായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടും പരാതിക്കാരനോടും പതിനെട്ടാം തീയതി ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകിട്ട് താഴേ വെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് പെൺകുട്ടി ചാടിയത്. തുടർന്ന് ആശുപതിയിലേക്കുള്ള യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു; താൽപര്യമുള്ള എവിടെ വേണമെങ്കിലും പോകാമെന്നു കേജ്‍രിവാളിന്റെ പ്രതികരണം